സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ഇന്നലെ മരിച്ച തിരൂർ സ്വദേശിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ഇന്നലെ മരിച്ച തിരൂർ  സ്വദേശിയ്ക്ക് കോവിഡ് 19  സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ഇന്നലെ മരിച്ച തിരൂർ പുറത്തൂർ സ്വദേശി അബ്ദുൾ ഖാദറിന് ( 70 ) കോവിഡ് 19 സ്ഥിരീകരിച്ചു. ബംഗളുരുവിൽ നിന്നെത്തിയ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയായിരുന്നു മരണം.

വീട്ടിൽ ക്വാറൻ്റീനിൽ കഴിയുന്നതിനിടെ പനി ബാധിച്ച് ആരോഗ്യനില വഷളാവുകയും പിന്നാലെ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com