സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്‌തു; മരിച്ചത് അമ്പലപ്പടി സ്വദേശി
സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ കോവിഡ് മരണമാണിത്.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്‌തു; മരിച്ചത് അമ്പലപ്പടി സ്വദേശി

എറണാകുളം: കൊച്ചിയിൽ ഒരു കോവിഡ് മരണം കൂടി. പള്ളിക്കര അമ്പലപ്പടി സ്വദേശി അബുബക്കർ ആണ് മരിച്ചത്. 72 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 10 മണിക്കായിരുന്നു മരണം സംഭവിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് കഴിഞ്ഞ 23 നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം മുൻപാണ് ഇയാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. കൊച്ചിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെയും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെയും കോവിഡ് മരണമാണിത്.

Related Stories

Anweshanam
www.anweshanam.com