സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് എറണാകുളം സ്വദേശി; ഇന്ന് മാത്രം അഞ്ച് മരണം

ആലുവ എടത്തല എവര്‍ഗ്രീന്‍ നഗര്‍ കാഞ്ഞിരത്തിങ്കല്‍ ബൈഹക്കി(59) ആണ് മരിച്ചത്
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് എറണാകുളം സ്വദേശി; ഇന്ന് മാത്രം അഞ്ച് മരണം

കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലുവ എടത്തല എവര്‍ഗ്രീന്‍ നഗര്‍ കാഞ്ഞിരത്തിങ്കല്‍ ബൈഹക്കി(59) ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കോവിഡ് ന്യൂമോണിയ ബാധിച്ചു ഗുരുതര നിലയില്‍ കഴിയുകയായിരുന്ന ഇദ്ദേഹം വൈകിട്ട് അഞ്ചു മണിക്കാണ് മരിച്ചത്. പ്ലാസ്മ തെറാപ്പി, ടോസിലീസുമാബ് തുടങ്ങിയ ചികിത്സകള്‍ നല്‍കിയിരുന്നു

ഇതോടെ എറണാകുളം ജില്ലയില്‍ ഇന്ന് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം രണ്ടായി.

സംസ്ഥാനത്ത് ഇന്ന് മാത്രം അഞ്ച് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com