സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ചക്രപാണി ശനിയാഴ്ച്ചയാണ് മരിച്ചത്. 
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

ആലപ്പുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലപ്പുഴ പട്ടണക്കാട് ചികിത്സയിലിരിക്കെ മരിച്ച വൃദ്ധന് കോവിഡ് സ്ഥിരീകരിച്ചു. പട്ടണക്കാട് മൂന്നാം വാർഡ് ചാലുങ്കൽ ചക്രപാണിയുടെ (79) മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ചക്രപാണി ശനിയാഴ്ച്ചയാണ് മരിച്ചത്.

ജില്ലയില്‍ ഇന്നലെ മാത്രം മൂന്ന് കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴയിൽ കുത്തിയത്തോട് സ്വദേശി പുഷ്കരി(80), കോടംതുരുത്ത് ശാരദ(76), കൊല്ലക്കടവ് സ്വദേശി സൈനുദ്ദീൻ (75) എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Related Stories

Anweshanam
www.anweshanam.com