സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് ആലപ്പുഴ സ്വദേശി

സംസ്ഥാനത്ത് ഇന്ന് മാത്രം ഇതുവരെ ഏഴ് കോവിഡ് മരണം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് ആലപ്പുഴ സ്വദേശി

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ആലപ്പുഴ കുത്തിയതോട് സ്വദേശി പുഷ്കരി (80) ആണ് മരിച്ചത്. ഇന്നു പുലർച്ചെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴിയായിരുന്നു മരണം സംഭവിച്ചത്. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ ഇന്ന് രണ്ടാമത്തെ കൊവിഡ് മരണമാണ് ഇത്.

ശ്വാസതടസ്സത്തെ തുടർന്നാണ് പുഷ്കരിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. കുത്തിയതോട് നിന്ന് ആദ്യം തുറവൂർ സർക്കാർ ആശുപത്രിയിലേക്കും ഇവരെ കൊണ്ടുപോയിരുന്നു. ഇവരുടെ മത്സ്യത്തൊഴിലാളിയായ മകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ആലപ്പുഴ കോടംതുരുത്ത് സ്വദേശി ശാരദ (76)യുടേതാണ് ഇന്ന് റിപ്പോർട്ട് ചെയ്ത മറ്റൊരു മരണം. വെള്ളിയാഴ്ച മരിച്ച ഇവരുടെ പരിശോധനാഫലം പോസിറ്റീവാണെന്ന് ഇന്ന് റിപ്പോർട്ട് വന്നു. ശാരദയുടെ മകനും മരുമകളും ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ശാരദയുടെ മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് മാത്രം ഇതുവരെ ഏഴ് കോവിഡ് മരണം സ്ഥിരീകരിച്ചു.

Related Stories

Anweshanam
www.anweshanam.com