സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; എറണാകുളത്ത് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കോഴിക്കോട് കുറ്റിയാട് സ്വദേശി തളിയിൽ ബഷീർ (53) ആണ് മരിച്ചത്
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; എറണാകുളത്ത് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോവിഡ് പൊസിറ്റീവായി എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ക്യാൻസർ ബാധിതൻ മരിച്ചു. കോഴിക്കോട് കുറ്റിയാട് സ്വദേശി തളിയിൽ ബഷീർ (53) ആണ് മരിച്ചത്. ക്യാൻസർ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ന് രാവിലെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

ലേക് ഷോർ ആശുപത്രിയിൽ കീമോതെറാപ്പി അടക്കമുള്ള ചികിത്സയിലായിരുന്നു ഇദ്ദേഹം. കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് ഇന്ന് രാവിലെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

ജില്ലയിൽ ഇന്ന് 79 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 75ഉം സമ്പർക്കം വഴിയാണ്. 76 പേർ രോഗമുക്തി നേടി. 910 പേർ നിലവിൽ രോഗം സ്ഥിരീകരിച്ച് എറണാകുളത്ത് ചികിത്സയിലുണ്ട്.

ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന നാലാമത്തെ കോവിഡ് മരണമാണിത്.

Related Stories

Anweshanam
www.anweshanam.com