കളം മാറ്റം തുടരുന്നു; പുതുച്ചേരിയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവെച്ചു

കോണ്‍ഗ്രസില്‍നിന്നും രാജിവെക്കുന്ന അഞ്ചാമത്തെ എംഎല്‍എയാണ് ലക്ഷ്മിനാരായണന്‍.
കളം മാറ്റം തുടരുന്നു; പുതുച്ചേരിയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവെച്ചു

പോണ്ടിച്ചേരി: കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ പുതുച്ചേരിയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവെച്ചു. കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മി നാരായണനാണ് രാജിവച്ചത്. കോണ്‍ഗ്രസില്‍നിന്നും രാജിവെക്കുന്ന അഞ്ചാമത്തെ എംഎല്‍എയാണ് ലക്ഷ്മിനാരായണന്‍.

ഇതോടെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അംഗബലം 13 ആയി കുറഞ്ഞു. അതേസമയം, പ്രതിപക്ഷത്തിന് നോമിനേറ്റഡ് അംഗങ്ങളടക്കം 14 പേരുണ്ട്. നാണ് രാജിവച്ചത്. നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വിശ്വാസ വോട്ടില്‍ പങ്കെടുക്കാനാവില്ലെന്ന് കാട്ടി നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ആകെ 27 അംഗങ്ങളാണ് ഇപ്പോള്‍ പുതുച്ചേരി നിയമസഭയിലുള്ളത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com