ഓണക്കിറ്റ് ഇന്നുമുതല്‍
Top News

ഓണക്കിറ്റ് ഇന്നുമുതല്‍

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണ സൗജന്യ പലവ്യഞ്ജനകിറ്റ് തയാറായി.

News Desk

News Desk

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണ സൗജന്യ പലവ്യഞ്ജനകിറ്റ് തയാറായി. കിറ്റുകളുടെ വിതരണം ഇന്ന് ആരംഭിക്കും. 88 ലക്ഷം കാര്‍ഡുടമകള്‍ക്കാണ് ഓണക്കിറ്റ് നല്‍കുകയെന്ന് സപ്ലൈകോ സിഎംഡി. (ഇന്‍ ചാര്‍ജ്) അലി അസ്ഗര്‍ പാഷ അറിയിച്ചു.

എഐവൈ. വിഭാഗക്കാര്‍ക്ക് വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കിറ്റ് നല്‍കും. മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് 19, 20, 21, 22 തീയതികളിലും. നീല, വെള്ള കാര്‍ഡുടമകള്‍ക്ക് ഓണത്തിനുമുമ്പും നല്‍കും. അതത് റേഷന്‍ കടകള്‍വഴിയാണ് വാങ്ങേണ്ടത്. സംസ്ഥാനത്തെ 1500 പാക്കിങ് കേന്ദ്രങ്ങളിലാണ് കിറ്റുകളൊരുക്കുന്നത്.

500 രൂപയോളം വിലവരുന്ന 12 ഇനങ്ങളാണ് കിറ്റിലുള്ളത്.

പഞ്ചസാര (ഒരു കിലോ), ചെറുപയര്‍/വന്‍പയര്‍ (500 ഗ്രാം), ശര്‍ക്കര (ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), മഞ്ഞള്‍പ്പൊടി (100 ഗ്രാം), സാമ്പാര്‍പൊടി (100 ഗ്രാം), വെളിച്ചെണ്ണ (500 മില്ലി), പപ്പടം (ഒരു പാക്കറ്റ്), സേമിയ/പാലട (ഒരു പാക്കറ്റ്), ഗോതമ്പ് നുറുക്ക് (ഒരു കിലോ) എന്നിവ കിറ്റിലുണ്ട്.

Anweshanam
www.anweshanam.com