ഓണം: ഓ​ഫീ​സു​ക​ളി​ല്‍ പൂ​ക്ക​ള​ങ്ങ​ള്‍ പാ​ടി​ല്ല; കടകൾ രാത്രി 9 വരെ തുറക്കാം
Top News

ഓണം: ഓ​ഫീ​സു​ക​ളി​ല്‍ പൂ​ക്ക​ള​ങ്ങ​ള്‍ പാ​ടി​ല്ല; കടകൾ രാത്രി 9 വരെ തുറക്കാം

ഓണം പ്രമാണിച്ച് മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: ഓ​ണാ​ഘോ​ഷ​ത്തി​ന് സ​ര്‍‌​ക്കാ​ര്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി. ഓ​ഫീ​സു​ക​ളി​ലെ പൂ​ക്ക​ള​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കൂ​ട്ടം കൂ​ടി​യു​ള്ള സ​ദ്യ​ക​ള്‍ പാ​ടി​ല്ലെ​ന്നും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. പൂ​ക്ക​ള​മി​ടാ​ന്‍‌ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള പൂ​ക്ക​ള്‍ വാ​ങ്ങ​രു​തെ​ന്നും നി​ര്‍​ദേ​ശി​ക്കു​ന്നു.

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ സം​സ്ഥാ​ന​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം ദീ​ര്‍​ഘി​പ്പി​ച്ചു. രാ​വി​ലെ ഏ​ഴ് മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​ത് വ​രെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാം.

ക​ട​യു​ടെ വ​ലി​പ്പം അ​നു​സ​രി​ച്ച്‌ ആ​ളെ പ്ര​വേ​ശി​പ്പി​ക്ക​ണം ഒ​രു സ​മ​യം പ്ര​വേ​ശി​ക്കാ​വു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം. കടയിലെത്തുന്നവർക്കും വ്യാപാരികൾക്കും മാസ്ക് നിർബന്ധമാണ്. സാ​നി​റ്റൈ​സ​ര്‍ ക​ട​യു​ട​മ​ക​ള്‍ ന​ല്‍‌​ക​ണ​മെ​ന്നും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുള്ള വ്യാപാരം ഉറപ്പുവരുത്താനായി സർക്കാർ വ്യാപാരികളുമായി അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

ഓണം വിപണിയിൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ താൽകാലികമായി കുറച്ചധികം പൊതു മാർക്കറ്റുകൾ സജ്ജീകരിക്കണം. എല്ലായിടത്തും ശാരീരിക അകലം പാലിക്കണം. ഇതുറപ്പാക്കാൻ പരിശീലനം ലഭിച്ചവരുടെ മേൽനോട്ടം ഉണ്ടാകണമെന്നും നിർദേശമുണ്ട്.

Anweshanam
www.anweshanam.com