ഓണക്കിറ്റ് തട്ടിപ്പ്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
Top News

ഓണക്കിറ്റ് തട്ടിപ്പ്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ആവശ്യത്തിന് ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വിതരണം ചെയ്ത കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തൊന്‍ സപ്ലൈക്കോ തയ്യാറായിട്ടുമില്ല.

News Desk

News Desk

തിരുവനന്തപുരം: ഓണക്കിറ്റ് തട്ടിപ്പിനെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് ബി ജെ പി സംസ്ഥാന സമിതി അംഗത്തിന്റെ പരാതി. സന്ദീപ് വാചസ്പതിയാണ് പരാതി നല്‍കിയത്. ശര്‍ക്കര, പപ്പടം, വെളിച്ചെണ്ണ, തുണി സഞ്ചി എന്നിവയുള്‍പ്പടെ നിരവധി തട്ടിപ്പുകള്‍ നടന്നതായും അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍, സപ്ലൈകോ എം ഡി എന്നിവരടക്കം 13 പേര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

തൂക്കം, സാധനങ്ങളുടെ ഗുണനിലവാരമില്ലായ്മ, ടെന്‍ഡര്‍ എന്നിവയിലെല്ലാം തട്ടിപ്പ് നടന്നിട്ടുണ്ട്. കുറഞ്ഞ തുക വാഗ്ദാനം ചെയ്ത വിരണക്കാരെ മറികടന്ന് കരാര്‍ നല്‍കിയിട്ടുണ്ട്. ഇതേ വിതരണക്കാരനുതന്നെ വീണ്ടും കരാര്‍ നല്‍കാന്‍ നീക്കം നടക്കുന്നുണ്ട്. ആവശ്യത്തിന് ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വിതരണം ചെയ്ത കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തൊന്‍ സപ്ലൈക്കോ തയ്യാറായിട്ടുമില്ല. ക്രമക്കേട് നടന്നതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും പരാതിയില്‍ പറയുന്നു.

Anweshanam
www.anweshanam.com