
ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറിനുള്ള വിലകൂട്ടി. പാചകവാതക വില സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇന്ന് അര്‍ധരാത്രിമുതല്‍ പുതുക്കിയ വില നിലവില്‍ വരും.
അസംസ്കൃത എണ്ണവിലയിലെ വര്‍ധന ചൂണ്ടിക്കാട്ടിയാണ് വിലവര്‍ധന. പെട്രോള്‍, ഡീസല്‍ വിലയിലെ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നതിനിടെയാണ് എല്‍.പി.ജി. വിലയും ക്രമാതീതമായി ഉയര്‍ത്തിയിരിക്കുന്നത്.