ആശങ്കയേറുന്നു, ലോകത്ത് 19,794,206 കോവിഡ് രോഗ ബാധിതര്‍
Top News

ആശങ്കയേറുന്നു, ലോകത്ത് 19,794,206 കോവിഡ് രോഗ ബാധിതര്‍

കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഇതുവരെ 19,794,206 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

News Desk

News Desk

ന്യൂയോര്‍ക്ക്: കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഇതുവരെ 19,794,206 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 728,786 ആയി ഉയര്‍ന്നു. 12,713,821 പേര്‍ രോഗമുക്തി നേടി. അമേരിക്കയിലാണ് ഏറ്റവും കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ഇതുവരെ 5,149,663 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 165,068 മരണവും റിപ്പോര്‍ട്ട് ചെയ്തു. 2,638,462 പേര്‍ രോഗമുക്തി നേടി. ബ്രസീലിലും സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ബ്രസീലില്‍ ഇതുവരെ 3,013,369 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 100,543 പേര്‍ മരിച്ചു. 2,094,293 പേര്‍ രോഗമുക്തി നേടി. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് ലക്ഷം കടന്നു. കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ അമേരിക്കയെയും ബ്രസീലിനെയും മറികടന്ന് തുടര്‍ച്ചയായ നാലാം ദിവസവും ആഗോളതലത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി .

Anweshanam
www.anweshanam.com