മിനിമം കൂലി പുതുക്കി നിശ്ചയിച്ച് ഒഡീഷ

ഒഡീഷ സര്‍ക്കാര്‍ മിനിമം കൂലി പുതുക്കി നിശ്ചയിച്ചു. ഇന്ന്(ജൂലായ് 24) രാവിലെയാണ് തൊഴില്‍ വകുപ്പ് നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയത്.
മിനിമം കൂലി പുതുക്കി നിശ്ചയിച്ച് ഒഡീഷ

ഭുവേനശ്വര്‍: ഒഡീഷ സര്‍ക്കാര്‍ മിനിമം കൂലി പുതുക്കി നിശ്ചയിച്ചു. ഇന്ന്(ജൂലായ് 24) രാവിലെയാണ് തൊഴില്‍ വകുപ്പ് നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയത്. രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മിനിമം കൂലി ഘടനയില്‍ മാറ്റം.

എല്ലാ വിഭാഗങ്ങളിലും പുതുക്കിയ കൂലി നിലവില്‍ വരുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിദഗ്ദ്ധ തൊഴിലാളി ( 370 രൂപയില്‍ നിന്ന് 393.40 ) - അര്‍ദ്ധവിദഗ്ദ്ധ ( 320 നിന്ന് 393.40 ) - അവിദഗ്ദ്ധ ( 280 നിന്ന് 303.40 ) ഉയര്‍ന്ന വൈഗ്ദ്ധ്യമുള്ളവര്‍ ( 430 രൂപയില്‍ നിന്ന് 453.40 ). ഇതാണ് പുതിയ മിനിമം കൂലിഘടന.

83 വിഭാഗങ്ങളുടെ കൂലിയില്‍ വര്‍ദ്ധനയുണ്ടാകും. വാഹന വര്‍ക്ക് ഷോപ്പ്, വാഹന സര്‍വ്വീസിങ്, കര്‍ഷക, ആയൂര്‍വ്വേദ ,യുനാനി, ഫാര്‍മസി, ബേക്കറി - മിഠായി തുടങ്ങിയ വിഭാഗങ്ങളിലെ തൊഴിലാളികള്‍ പുതുക്കിയ മിനിമം കൂലി ഘടനയിലുള്‍പ്പെടും.

തൊഴില്‍ വകുപ്പിന്റെ നോട്ടിഫിക്കേഷന്‍ പ്രകാരം 2020 ഏപ്രില്‍ ഒന്ന് മുന്‍കാല പ്രാപല്യത്തോടെയാണ് മിനിമം കൂലി ഘടനയിലെ മാറ്റം.

Related Stories

Anweshanam
www.anweshanam.com