വെളപ്പൊക്കം; വിളനാശ നഷ്ടപരിഹാരത്തിനായി കർഷകർ സമരത്തിൽ

ഒഡീഷയില്‍ കർഷകർ ദേശീയപാത-15 ഉപരോധിച്ചു.
വെളപ്പൊക്കം; വിളനാശ നഷ്ടപരിഹാരത്തിനായി കർഷകർ സമരത്തിൽ

ബുബനേശ്വര്‍: വെളപ്പൊക്കത്തിലുണ്ടായ വിളനാശത്തിന് സർക്കാർ നഷ്ടപരിഹാരം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് ഒഡീഷയിലെ കർഷകർ ദേശീയപാത-15 ഉപരോധിച്ചു. ദേശീയ സർക്കാരിൻ്റെ കാർഷിക ബില്ലുകൾ പിൻവലിക്കണമെന്ന ആവശ്യവും കർഷകർ ഉയർത്തുന്നുണ്ട്. ചാന്ദി കോൾ ജില്ലയിലാണ് രണ്ടു മണിക്കൂർ റോഡു ഉപരോധം സംഘടിപ്പിക്കപ്പെട്ടത് - എഎൻഐ റിപ്പോർട്ട്.

വെള്ളപ്പൊക്കത്തിൽ നാശം സംഭവിച്ച കൃഷിക്ക് ഏക്കറിന് 7500 - 15000 രൂപ വരെ നഷ്ടപരിഹാരം അനുവദിക്കണം. ആശ്വാസകോഡ് പ്രകാരം ഏക്കറിന് 2000 രൂപയാണ് നഷ്ടപരിഹാരം. ഇത് തീർത്തും അപര്യാപ്തമാണ് - നവനിർമ്മാൻ കൃഷ്ക് സംഘതൻ ദേശീയ കൺവീനർ അക്ഷയ കുമാർ പറഞ്ഞു. സംസ്ഥാനത്ത് വെള്ളപൊക്ക നിയന്ത്രണ നടപടികൾ ശക്തിപ്പെടുത്തി വിളനാശം സംഭവിക്കുവാതിരിക്കുന്നതിനുള്ള സ്ഥായിയായ ദീർഘകാല പദ്ധതികൾ ആവിഷ്ക്കരിക്കണമെന്നും അക്ഷയ കുമാർ പറഞ്ഞു.

ജാജപൂർ അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) നേരിട്ടെത്തി റോഡു ഉപരോധത്തിൽ നിന്ന് പിന്മാറാൻ കർഷകരോട് അഭ്യർത്ഥിച്ചു. അടിയന്തര സഹായങ്ങൾ വിളനാശത്തെ മുൻനിറുത്തി കർഷകർക്ക് ഇതിനകം തന്നെ ധനസഹായം അനുവദിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്നും എഡിഎം സമരക്കാരോട് പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com