മെഡിക്കൽ സീറ്റ്: ഒബിസി സംവരണമുറപ്പാക്കാൻ പാനൽ
Top News

മെഡിക്കൽ സീറ്റ്: ഒബിസി സംവരണമുറപ്പാക്കാൻ പാനൽ

കേന്ദ്ര സർക്കാരേതര മെഡിക്കൽ സിറ്റുകളിൽ ഒബിസി സംവരണം ആവശ്യപ്പെട്ട് കോൺഗ്രസ് , സിപിഎം, ഡിഎംകെ, എഐഡിഎംകെ തുടങ്ങിയ രാഷ്ട്രീയ കക്ഷികളും ചില വ്യക്തികളും ഹർജികൾ സമർപ്പിച്ചിരുന്നു.

By News Desk

Published on :

ചെന്നൈ: അഖിലേന്ത്യാതലത്തിൽ കേന്ദ്ര സർക്കരേതര മെഡിക്കൽ സിറ്റുകളിലെ ഒബിസി സംവരണ രീതി രൂപപ്പെടുത്തി നടപ്പിലാക്കുന്നതിനായി തമിഴ്നാട്ടിൽ നിന്നുള്ള ഉദ്യോഗസ്ഥരെയുൾപ്പെടുത്തി

പാനൽ രൂപീകരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. ഇന്നാണ് (ജൂലായ് 27) കോടതി വിധി - എഎൻഐ റിപ്പോർട്ട്.

ചിഫ് ജസ്റ്റിസ് എ പി സായ് അദ്ധ്യക്ഷനായ ബഞ്ചിൻ്റെ വിധി പ്രകാരം പാനലിൻ്റെ തീരുമാനങ്ങൾ ഈ വർഷമല്ല അടുത്ത അക്കദമിക്ക് വർഷം മുതലാണ് നടപ്പിലാക്കേണ്ടത്. കേന്ദ്ര സർക്കാരേതര മെഡിക്കൽ സിറ്റുകളിൽ ഒബിസി സംവരണം ആവശ്യപ്പെട്ട്കോൺഗ്രസ്, സിപിഎം, ഡിഎംകെ, എഐഡിഎംകെ തുടങ്ങിയ രാഷ്ട്രീയ കക്ഷികളും ചില വ്യക്തികളും ഹർജികൾ സമർപ്പിച്ചിരുന്നു. ഇത് തീർപ്പു കല്പിച്ചാണ് വിധി.

ഡിഎംകെയുടെ നിയമ വിഭാഗം വിധിയെ ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചത്. ഡിഎംകെയുടെ വിജയം - ഡിഎംകെ വക്താവ് അഡ്വ.ശരവണൻ അവകാശപ്പെട്ടു. വിധി ഒബിസി വിദ്യാർത്ഥികളുടെ അവകാശമുയർത്തിപ്പിടിച്ചിരിക്കുന്നു. ഇനി പന്ത് കേന്ദ്ര സർക്കാരിൻ്റെ കയ്യിലാണ്. ഇതിലറിയാം പിന്നോക്ക ജനവിഭാഗങ്ങളോടുള്ള ബിജെപിയുടെ യഥാർത്ഥ നിലപാട്. ഇക്കാര്യത്തിലിനിയും ബിജെപി അധര വ്യായാമം തുടരുമോയെന്നതാണ് അറിയേണ്ടത് - ശരവൺ പറഞ്ഞു.

ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകാതെ കേന്ദ്ര സർക്കാർ വിധി നടപ്പിലാക്കണമെന്നാണ് എഐ ഡിഎംകെ മന്ത്രി ജയകുമാർ അഭിപ്രായപ്പെട്ടത്. കേന്ദ്ര സർക്കാരുമായി സഹകരിക്കുന്ന എഐഡിഎംകെ സർക്കാരിന് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെ സ്വാധീനിക്കുവാനാകുമോയെന്നത് പ്രധാനമാണ്. സുപ്രീം കോടതിയിലാണ് ആദ്യം ഹർജി

സമർപ്പിക്കപ്പെട്ടത്. എന്നാൽ ഉചിതമായ തീരുമാനമെടുക്കാനാവശ്യപ്പെട്ട് ഹർജി സുപ്രീം കോടതി മദ്രാസ് ഹൈകോടതിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.

Anweshanam
www.anweshanam.com