
എറണാകുളം: എറണാകുളം വാഴക്കാലയിലെ പാറമടയിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കാല സെന്റ് തോമസ് കോൺവെന്റിലെ അന്തേവാസി ജസീന തോമസ് (45) ആണ് മരിച്ചത്. കോണ്‍വെന്റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇടുക്കി സ്വദേശിയാണ് മരിച്ച ജസീന തോമസ്.
ഇന്ന് ഉച്ച മുതല്‍ കന്യാസ്ത്രീയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയല്‍ഫോഴ്സ് എത്തി മൃതദേഹം കരക്കെത്തിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷമായി മാനസിക അസ്വാസ്ഥ്യത്തിനു കാക്കനാട് ആശുപത്രിയില്‍ സിസ്റ്റര്‍ ജെസീന ചികിത്സയില്‍ ആയിരുന്നെന്നു മഠം അധികൃതരും പോലീസും അറിയിച്ചു.
ഞായറാഴ്ച ഉച്ചയോടെ കന്യാസ്ത്രീയെ കാണാതായ വിവരം മഠം അധികൃതര്‍ പോലീസില്‍ അറിയിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണു സമീപത്തെ പാറമടയില്‍ മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.