ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക്

ഇതുവരെ 24,897,280 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 840,633 പേര്‍ രോഗം ബാധിച്ച് മരിച്ചു.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക്

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക്. ഇതുവരെ 24,897,280 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 840,633 പേര്‍ രോഗം ബാധിച്ച് മരിച്ചു. 17,285,907 പേര്‍ രോഗമുക്തി നേടി.

രോഗികളുടെ എണ്ണത്തില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. അമേരിക്കയില്‍ ഇതുവരെ 6,094,892 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 185,889 പേര്‍ മരണമടഞ്ഞു. 3,372,079 പേര്‍ രോഗമുക്തി നേടി. ബ്രസീലിലും രോഗവ്യാപനം രൂക്ഷമാവുകയാണ്. 3,812,605 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.119,594 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 2,976,796 ആയി.

കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ ഇന്ത്യ ലോക രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാമതായി. ഇന്ത്യയില്‍ ഇതുവരെ 62635 പേരാണ് രോഗം ബാധിച്ച് മരിച്ചത്. മെക്‌സിക്കോയെ മറികടന്നാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം മുപ്പത്തിയഞ്ച് ലക്ഷം അടുക്കുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com