ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി നാല്‍പത്തിയാറ് ലക്ഷം പിന്നിട്ടു

മരണ സംഖ്യ എട്ട് ലക്ഷത്തി മുപ്പത്തി നാലായിരത്തി എഴുനൂറ്റി എഴുപത്തൊന്നായി ഉയര്‍ന്നു. 17,076,475 പേര്‍ രോഗമുക്തി നേടി.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി നാല്‍പത്തിയാറ് ലക്ഷം പിന്നിട്ടു
Chiang Ying-ying

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി നാല്‍പത്തിയാറ് ലക്ഷം പിന്നിട്ടു. മരണ സംഖ്യ എട്ട് ലക്ഷത്തി മുപ്പത്തി നാലായിരത്തി എഴുനൂറ്റി എഴുപത്തൊന്നായി ഉയര്‍ന്നു. 17,076,475 പേര്‍ രോഗമുക്തി നേടി. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക തന്നെയാണ് ഇപ്പോഴും ഒന്നാമത്.

അമേരിക്കയില്‍ 6,046,064 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 184,778 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 3,347,372 പേര്‍ രോഗമുക്തി നേടി. രോഗികളുടെ എണ്ണത്തില്‍ ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,764,493 ആയി ഉയര്‍ന്നു.118,726 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. 2,947,250പേര്‍ രോഗമുക്തി നേടി. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ഇന്ത്യയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 75000 പിന്നിട്ടു. ബുധനാഴ്ച 75995 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 1017 പേര്‍ മരിച്ചു. ആകെ രോഗികളുടെ എണ്ണം 33 ലക്ഷവും, മരണം 61000വും കടന്നു.രോഗമുക്തരായവരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു.

Related Stories

Anweshanam
www.anweshanam.com