ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി 56 ലക്ഷം പിന്നിട്ടു; സ്ഥിതി അതീവഗുരുതരം
Top News

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി 56 ലക്ഷം പിന്നിട്ടു; സ്ഥിതി അതീവഗുരുതരം

ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ആകെ രോഗ ബാധിതരുടെ എണ്ണം 25,622,351 ആയി.

News Desk

News Desk

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ആകെ രോഗ ബാധിതരുടെ എണ്ണം 25,622,351 ആയി. 854,246 പേരാണ് ഇതുവരെ വൈറസ് ബാധമൂലം മരണമടഞ്ഞത്. 17,922,835 പേര്‍ രോഗമുക്തി നേടി. രോഗികളുടെ എണ്ണത്തില്‍ അമേരിക്ക തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്.

അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം പിന്നിട്ടു. ഇതുവരെ 6,211,681 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 187,736 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 3,453,956 ആയി എന്നത് ആശ്വാസം നല്‍കുന്നു. ബ്രസീലിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് ഇന്നലെ മാത്രം 48,000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,910,901 ആയി. 121,515 പേര്‍ മരിച്ചു. 3,097,734 പേര്‍ രോഗമുക്തി നേടി. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 3,687,939 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ അധികം വൈകാതെ രോഗബാധിതരുടെ എണ്ണത്തില്‍ ബ്രസീലിനെ മറികടന്ന് ഇന്ത്യ ലോകത്ത് രണ്ടാമതെത്തിയേക്കും. രാജ്യത്ത് 65,435 പേരാണ് ഇതുവരെ മരിച്ചത്. 2,837,377 പേര്‍ രോഗമുക്തി നേടി.

Anweshanam
www.anweshanam.com