രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷത്തിലേക്ക് അടുക്കുന്നു: ആശങ്ക തുടരുന്നു
Top News

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷത്തിലേക്ക് അടുക്കുന്നു: ആശങ്ക തുടരുന്നു

സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിദിന വര്‍ധന അറുപതിനായിരത്തിന് മുകളിലെന്നാണ് സൂചന

News Desk

News Desk

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 26 ലക്ഷത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിദിന വര്‍ധന അറുപതിനായിരത്തിന് മുകളിലെന്നാണ് സൂചന. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,489 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 25,89,682 ആയി. ആകെ മരണം 49,980. ഇന്ത്യയില്‍ ഒറ്റ ദിവസത്തിനിടെ 944 പേര്‍ രോഗം ബാധിച്ചു മരിച്ചു.

ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 6,77,444 പേര്‍ ചികിത്സയിലാണ്. 18,62,258 പേര്‍ രോഗമുക്തി നേടി. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 12,614 പേര്‍ രോഗബാധിതരായി. ആകെ രോഗ ബാധിതരുടെ എണ്ണം 5,84,754 ആണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. 24 മണിക്കൂറിനിടെ ആന്ധ്രയില്‍ 8736 പേര്‍ക്കും തമിഴ്‌നാട്ടില്‍ 5,860 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശില്‍ ഇതുവരെ 2,81,817 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തമിഴ്‌നാട്ടില്‍ ആകെ 3,32,105 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ 2,19,926 കേസുകളും ഡല്‍ഹിയില്‍ 1,51,928 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ 1,50,061 പേര്‍ക്കും ബംഗാളില്‍ 1,13,432 പേര്‍ക്കുമാണ് രോഗം.

Anweshanam
www.anweshanam.com