ലോകത്ത് കോവിഡ് രോഗികള്‍ രണ്ട് കോടി നാല് ലക്ഷം കടന്നു;മരണം 744367
Top News

ലോകത്ത് കോവിഡ് രോഗികള്‍ രണ്ട് കോടി നാല് ലക്ഷം കടന്നു;മരണം 744367

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി നാല് ലക്ഷം കടന്നു. അമേരിക്കയിലും ബ്രസീലിലും 50,000 ത്തിലധികം പ്രതിദിന രോഗികളാണുള്ളത്.

News Desk

News Desk

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി നാല് ലക്ഷം കടന്നു. അമേരിക്കയിലും ബ്രസീലിലും 50,000 ത്തിലധികം പ്രതിദിന രോഗികളാണുള്ളത്. ലോകത്ത് മരണസംഖ്യ 744,367 ആയി ഉയര്‍ന്നു. 13,422,612 പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ മരണസംഖ്യ 167,563 ആയി. 2,754,691 പേര്‍ രോഗമുക്തി നേടി.

ബ്രസീലില്‍ രോഗികളുടെ എണ്ണം 30.13 ലക്ഷം കവിഞ്ഞു. ആകെ മരണം 103,099. മൊത്തം രോഗബാധിതരില്‍ ആറാമതുള്ള മെക്‌സിക്കോയാണ് മരണസംഖ്യയില്‍ മൂന്നാം സ്ഥാനത്ത്. 4.85 ലക്ഷം രോഗബാധിതരും 53,000ലേറെ മരണവുമാണ് രാജ്യത്ത്. ഇന്ത്യയിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കോവിഡ് ബാധിതരുടെ എണ്ണം 2,328,405 ആയി ഉയര്‍ന്നു. മരണം 46,188. 24 മണിക്കൂറിനിടെ 61,252 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1,638,101 പേര്‍ രോഗമുക്തി നേടി.

Anweshanam
www.anweshanam.com