രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക്; സ്ഥിതി അതീവ ഗുരുതരം
Top News

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക്; സ്ഥിതി അതീവ ഗുരുതരം

സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിദിന വര്‍ധന എഴുപതിനായിരത്തിനടുത്തെന്നാണ് സൂചന.

News Desk

News Desk

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക് അടുക്കുന്നു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിദിന വര്‍ധന എഴുപതിനായിരത്തിനടുത്തെന്നാണ് സൂചന. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയരുകയാണ്.

രാജ്യത്തേറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ 14,361 പേരാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രയില്‍ ആകെ രോഗ ബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. ഇന്നലെ മാത്രം 10,526 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കര്‍ണാടകത്തില്‍ 8,960 പേര്‍ക്കും തമിഴ്‌നാട്ടില്‍ 5,996 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 5,447 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് 75,000-ലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 77,266 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗ ബാധിതരുടെ എണ്ണം 33,87,500 ആയി. 1057 മരണവും ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 61,529 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗമുക്തി നിരക്ക് 76.28 ശതമാനമാണ്. 60,177 പേര്‍ കൂടി രോഗമുക്തി നേടിയതായും കഴിഞ്ഞ ദിവസത്തെ ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കില്‍ പറയുന്നുണ്ട്. ഇത് വരെ 25,83,948 പേര്‍ രാജ്യത്ത് രോഗമുക്തി നേടി.

Anweshanam
www.anweshanam.com