രാജ്യത്ത് കോവിഡ് ബാധിതര്‍ നാല്‍പ്പത് ലക്ഷം പിന്നിട്ടു
Top News

രാജ്യത്ത് കോവിഡ് ബാധിതര്‍ നാല്‍പ്പത് ലക്ഷം പിന്നിട്ടു

24 മണിക്കൂറിൽ രോഗം ബാധിച്ചത് 86,432 പേർക്ക്.

News Desk

News Desk

ന്യൂ ഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം നാൽപ്പത് ലക്ഷം പിന്നിട്ടു. കഴിഞ്ഞ പതിമൂന്നു ദിവസത്തിനിടെയാണ് രാജ്യത്ത് പത്ത് ലക്ഷം പേര്‍ രോഗ ബാധിതരായത്. പ്രതിദിന രോഗബാധയിലും റെക്കോർഡ് വർദ്ധനയാണുണ്ടായത്.

24 മണിക്കൂറിനുള്ളിൽ 86,432 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗ ബാധിതർ 40,23,179 ആയി. ഇന്നലെ മാത്രം 1089 പേരാണ് മരിച്ചത്. രാജ്യത്ത് ആകെ കോവിഡ് രോഗബാധിതരായി മരിച്ചവരുടെഎണ്ണം 69561 ആയി. നിലവിൽ 8,46, 395 പേരാണ് ചികിത്സയിൽ ഉള്ളത്.

മഹാരാഷ്ട്രയില്‍ ഇന്നലെയും റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളിൽ 19,218 പേര്‍ രോഗ ബാധിതരായി.ഡല്‍ഹി 2914, ജമ്മുകാശ്മീര്‍ 1047, ആന്ധ്രയില്‍ 10776, കര്‍ണാടകയിൽ 9280, തമിഴ്നാട്ടിൽ 5,976, തെലങ്കാനയിൽ 2478 എന്നിങ്ങനെയാണ് പ്രതിദിന രോഗബാധിതര‍ുടെ എണ്ണം.

Anweshanam
www.anweshanam.com