സ്കൂൾ തുറക്കൽ; കാളിപൂജയ്ക്ക് ശേഷമെന്ന് ബംഗാൾ

നവംബർ 14 നാണ് കാളി പൂജ.
സ്കൂൾ തുറക്കൽ; കാളിപൂജയ്ക്ക് ശേഷമെന്ന് ബംഗാൾ

കൊല്‍ക്കത്ത: കാളി പൂജയ്ക്ക് ശേഷം സ്കൂളുകൾ തുറക്കുന്നത് തീരുമാനിക്കുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ. ഭരണാവലോകന യോഗത്തിൽ പങ്കെടുത്തു സംസാരിക്കവെ മുഖ്യമന്ത്രി മമത ബാനർജിയാണ് ഇക്കാര്യം പറഞ്ഞത് - ഹിന്ദുസ്ഥാൻ ടൈംസ്.

നവംബർ 14 നാണ് കാളി പൂജ. കോവിഡ് 19 പടർന്നുപിടിച്ചതിനെ തുടർന്ന് മാർച്ച് 16 മുതൽ സംസ്ഥാനത്തെ സ്കൂളുകൾ പ്രവർത്തിക്കുന്നില്ല.

സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് വൈറസ് ബാധയേൽക്കുന്നതിനു കാരണമാകരുത്. അതിനാൽ കോവിഡ് വ്യാപന തോത് കുറയുന്നതിനായ് കാത്തിരിക്കുകയാണ്- വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജി പറഞ്ഞു.

കൂച്ച് ബെഹാർ പഞ്ചനൻ ബാർമ വടക്കൻ ബംഗാളിൽ യൂണിവേഴ്സിറ്റിയുടെ രണ്ടാമത്തെ ക്യാമ്പസ് ആരംഭിക്കുന്നതിനായി 50 ഏക്കർ അനുവദിച്ചതായും സർക്കാർ അറിയിച്ചു. ക്യാമ്പസ് നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com