രാജ്യാന്തര ശക്തികളെ വെല്ലുന്ന ഭൂഖണ്ഡാന്തര മിസൈലുമായ് ഉത്തര കൊറിയ

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആദ്യമായാണ് ഉത്തര കൊറിയ ഇത്തരമൊരു മിസൈൽ പ്രദർശിപ്പിക്കുന്നത്
രാജ്യാന്തര ശക്തികളെ വെല്ലുന്ന ഭൂഖണ്ഡാന്തര മിസൈലുമായ് ഉത്തര കൊറിയ

ദീർഘദൂര മിസൈലുകൾ പ്രദർശിപ്പിച്ച് ഉത്തര കൊറിയ. ഒക്ടോബർ 10 ന് നടന്ന അസാധാരണ സൈനിക പരേഡിലാണ് ഉത്തരകൊറിയ ഭൂഖണ്ഡാന്തര (ഇന്റർകോണ്ടിനെന്റൽ) ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ചത്. 11 ആക്‌സിലുകളുള്ള മിസൈൽ കവചിത വാഹനം പരേഡിന് അകമ്പടിയായി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആദ്യമായാണ് ഉത്തര കൊറിയ ഇത്തരമൊരു മിസൈൽ പ്രദർശിപ്പിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ റോഡ്-മൊബൈൽ ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈ (ഐസിബിഎം) ലായിരിക്കുമിതെന്ന് പ്രതിരോധ വിദ്ഗ്ദ്ധർ പറയുന്നു. ഉത്തര കൊറിയ അമേരിക്കയുൾപ്പെടെയുള്ള പരമ്പരാഗത രാജ്യാന്തര ശക്തികളെ വെല്ലുന്ന സൈനിക ശേഷിയാർജ്ജിച്ചിരിക്കുന്നുവെന്നതിൻ്റെ സൂചകമായി ഈ ഭൂഖണ്ഡാന്തര മിസൈൽ - റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ഉത്തര കൊറിയ ഇതുവരെ പരീക്ഷിച്ചതിൽ വച്ച് ഏറ്റവും ദൂരപരിധി ശേഷിയുള്ള മിസൈൽ ഹ്വാസോംഗ് -15 ഉം ഒന്നുറങ്ങാൻ നേരത്ത് നടത്തിയ സൈനിക പരേഡിൽ പ്രദർശിപ്പിച്ചിരുന്നു. കൂടാതെ പുതിയ അന്തർവാഹിനി-വേധ ബാലിസ്റ്റിക് മിസൈലും (എസ്‌എൽ‌ബി‌എം) പരേഡിൻ്റെെ ഭാഗമായി.

ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടി സ്ഥാപിതമായതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു അസാധാരണ സൈനിക പരേഡ്. ഇതിൻ്റെ എഡിറ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങൾ ദേശീയ ടെലിവിഷൻ പ്രക്ഷേപണം ചെയ്തു. പ്യോങ്‌യാങിൽ അടുത്തിടെ നവീകരിച്ച കിം ഇൾ സുങ് സ്‌ക്വയറിലായിരുന്നു പരേഡ്.

പാർട്ടി വാർഷികാഘോഷത്തോടനുബന്ധിച്ച് തന്ത്രപ്രധാനമായ പുത്തൻ ആയുധങ്ങളുടെ പരീക്ഷണങ്ങൾക്ക് പ്യോങ്‌യാങ് മുതിർന്നേക്കുമെന്ന് സിയോളും വാഷിങ്ടണും പറഞ്ഞിരുന്നു. ദേശീയ ടെലിവിഷൻ പ്രക്ഷേപണം ചെയ്യുന്ന പരേഡിന്റെ പ്രാരംഭ ഫൂട്ടേജിൽ പരമ്പരാഗത സൈനികർ അണിനിരക്കുന്നതിൻ്റെയും ബാലിസ്റ്റിക് മിസൈലുകളോടെയുള്ള കവചിത വാഹനങ്ങളുടെയും ദൃശ്യങ്ങളുണ്ട്. മറ്റേതൊരു പരേഡിനേക്കാളും കൂടുതൽ പുതിയ സൈനിക ഉപകരണങ്ങൾ ഈ പരേഡൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ഉത്തര കൊറിയയെ നിരീക്ഷിക്കുന്ന കൊറിയ റിസ്ക് ഗ്രൂപ്പ് സിഇഒ ചാഡ് ഓ കരോൾ പറഞ്ഞു.

2018 ൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുൾപ്പെടെയുള്ള അന്താരാഷ്ട്ര നേതാക്കളുമായി കിം കൂടിക്കാഴ്ച ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിക്കുന്നത്.

“ഞങ്ങൾ ഞങ്ങളുടെ ദേശീയ പ്രതിരോധ ശക്തിയും സ്വയം പ്രതിരോധ യുദ്ധ പ്രതിരോധവും കെട്ടിപ്പടുക്കുന്നതിൽ തുടരും. എന്നാൽ രാജ്യത്തിന്റെ സൈനിക ശക്തി ഞങ്ങളാദ്യം ഉപയോഗിക്കില്ല", ഉത്തര കൊറിയൻ നേതാവ് കിം വ്യക്തമാക്കി. അമേരിക്കയെക്കുറിച്ചും അനിശ്ചിതാവസ്ഥയിലായ കൊറിയ - യുഎസ് ആണവവൽക്കരണ ചർച്ചകളെക്കുറിച്ചും കിം പരാമർശിച്ചില്ല.

ഉത്തരകൊറിയയുടെ അധികാരവും സുരക്ഷയും പരേഡിൽ പ്രദർശിപ്പിച്ച വൻ ആണവ തന്ത്രപ്രധാന ശക്തിയെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഉത്തര കൊറിയൻ ഔദ്യോഗിക ന്യൂസ് ഏജൻസി കെസി‌എൻ‌എ പറഞ്ഞു. പ്രകൃതിദുരന്തങ്ങൾ, കൊറോണ വൈറസ് എന്നിവയെ മറികടക്കുന്നതിനും രാജ്യത്തിൻ്റെ സാമ്പത്തിക പുരോഗതിക്കും തടസ്സമായ അന്താരാഷ്ട്ര ഉപരോധങ്ങൾക്കെതിരെ കിം പരേഡിനെ അഭിസംബോധന ചെയ്യവെ കുറ്റപ്പെടുത്തുന്ന ഫൂട്ടേജ് ദേശീയ ടെലിവിഷൻ പ്രക്ഷേപണം ചെയ്ത പരേഡ് ദൃശ്യങ്ങളിലുണ്ട്.

“നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിന് പകരം നൽകാൻ കഴിയാത്തതിൽ ഞാൻ ലജ്ജിക്കുന്നു. നമ്മുടെ ജനങ്ങളുടെ പ്രയാസകരമായ ഉപജീവനമാർഗങ്ങൾക്ക് പരിഹാരമാകാൻ എന്റെ ശ്രമങ്ങളും അർപ്പിത ശ്രദ്ധയും പര്യാപ്തമാകുന്നില്ല", കുറ്റബോധത്തിൽ ചാലിച്ചെടുത്ത ഉത്തര കൊറിയൻ നേതാവിൻ്റെ ഏറ്റുപറച്ചിൽ.

Related Stories

Anweshanam
www.anweshanam.com