ആറ്റിങ്ങലിലെ കഞ്ചാവ് കടത്തിന് പിന്നില്‍ ഉത്തരേന്ത്യന്‍ ലോബി
Top News

ആറ്റിങ്ങലിലെ കഞ്ചാവ് കടത്തിന് പിന്നില്‍ ഉത്തരേന്ത്യന്‍ ലോബി

കേരളത്തിലെ മുഖ്യ കണ്ണി തൃശൂര്‍ സ്വദേശി സെബുവാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം കിട്ടിയിട്ടുണ്ട്

News Desk

News Desk

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിടികൂടിയ കണ്ടെയ്നര്‍ കഞ്ചാവ് കടത്തിന് പിന്നില്‍ ഉത്തരേന്ത്യന്‍ ലോബിക്ക് ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. വന്‍ സംഘമാണ് കഞ്ചാവ് കടത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ വിവരം. കേരളത്തിലെ മുഖ്യ കണ്ണി തൃശൂര്‍ സ്വദേശി സെബുവാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം കിട്ടിയിട്ടുണ്ട്. അതേസമയം, കഞ്ചാവ് എത്തിച്ച ചിറയിന്‍കീഴ് സ്വദേശി ഒളിവിലാണ്.

തിരുവനന്തപുരത്തും സംഘത്തിന് ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ടെയ്നര്‍ ലോറി പിടികൂടിയതോടെ പ്രതികള്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ടയാണ് നടന്നത്. 500 കിലോയിധികം കഞ്ചാവുമായെത്തിയ കണ്ടെയ്നര്‍ ലോറി എക്സൈസ് 'പ്രത്യേക സ്ക്വാഡ്‌ ആറ്റിങ്ങലില്‍ വച്ച്‌ പിടികൂടുകയായിരുന്നു.

മൈസൂര്‍ നിന്ന് കണ്ണൂര്‍ വഴി തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്ന കഞ്ചാവാണ് കണ്ടെയ്നറില്‍ ഉണ്ടായിരുന്നത്. ലോറിയിലുണ്ടായിരുന്നു രണ്ട് ഉത്തരേന്ത്യക്കാരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കുകയാണ്.

Anweshanam
www.anweshanam.com