നോർത്ത് കരോലിന - വിർജീനിയ അതിർത്തിയിൽ വന്‍ ഭൂചലനം
Top News

നോർത്ത് കരോലിന - വിർജീനിയ അതിർത്തിയിൽ വന്‍ ഭൂചലനം

നോർത്ത് കരോലിന ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് 1926 ന് ശേഷം സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്

News Desk

News Desk

നോർത്ത് കരോലിന - വിർജീനിയ അതിർത്തിയിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. അമേരിക്കൻ സമയം ഇന്ന് (ഞായറാഴ്ച) രാവിലെയാണ് ഭൂചലനം ഉണ്ടായത്.

നോർത്ത് കരോലിനയിലെ സ്പാർട്ടയ്ക്ക് സമീപം രാവിലെ 8:07 നാണ് ഭൂകമ്പം ഉണ്ടായതെന്ന് യു‌എസ്‌ജി‌എസ് റിപ്പോർട്ട് ചെയ്യുന്നു.

നോർത്ത് കരോലിന ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് 1926 ന് ശേഷം സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്.

അല്ലെഗാനി കൌണ്ടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ങ്ങളെക്കുറിച്ച് അറിവായിട്ടില്ല. പ്രകമ്പനം വെർജിനിയ മുതൽ സൗത്ത് കരോലിന വരെ അനുഭവപ്പെട്ടതായി എബസി റിപ്പോർട്ട് ചെയ്യുന്നു

ആര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ടുകളൊന്നുമില്ല. എന്നാൽ 1,800 ഓളം പേർ താമസിക്കുന്ന പട്ടണത്തിൽ ചെറിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

1926 ജൂലൈ 8 ന് ആഷെവില്ലെക്ക് 50 മൈൽ വടക്കുകിഴക്കായി മിച്ചൽ കൌണ്ടിയിൽ 5.2 തീവ്രത രേഖപ്പെടുത്തിയ നോർത്ത് കരോലിനയിലെ ഏറ്റവും ശക്തമായ ഭൂകമ്പത്തെ ഇത് അടയാളപ്പെടുത്തുന്നുവെന്ന് നോർത്ത് കരോലിന ജിയോളജിക്കൽ സർവേ പറഞ്ഞു. 1916 ൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടയത്

Anweshanam
www.anweshanam.com