സം​സ്ഥാ​ന​ത്ത് വാ​രാ​ന്ത്യ ലോ​ക്ഡൗ​ണി​ല്ല; വീ​ടു​ക​ളി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും

ലോ​ക്ഡൗ​ണി​ലേ​ക്കു പോ​കേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ല്‍ ഇ​ല്ലെ​ന്നു യോ​ഗം വി​ല​യി​രു​ത്തി
സം​സ്ഥാ​ന​ത്ത് വാ​രാ​ന്ത്യ ലോ​ക്ഡൗ​ണി​ല്ല; വീ​ടു​ക​ളി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന സാഹചര്യമാണെങ്കിലും വാരാന്ത്യ ലോക്ഡൗണ്‍ നടപ്പിലാക്കില്ലെന്ന് സര്‍ക്കാര്‍. ലോ​ക്ഡൗ​ണി​ലേ​ക്കു പോ​കേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ല്‍ ഇ​ല്ലെ​ന്നു യോ​ഗം വി​ല​യി​രു​ത്തി.

എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ പ്രദേശങ്ങളിലെ എല്ലാവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കും. ജില്ലാ ശരാശരിയെക്കാള്‍ ഇരട്ടിയലധികം ടെസ്റ്റ പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലും പരിശോധന നടത്തുമെന്നും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.

വൈ​റ​സി​ന്‍റെ ജ​നി​ത​ക പ​ഠ​നം ന​ട​ത്താ​നും സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. കോ​വി​ഡ് വൈ​റ​സി​ന് ജ​നി​ത​ക​മാ​റ്റം വ​ന്ന​താ​യാ​ണ് പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. ഇ​ത് എ​ത്ര​മാ​ത്രം രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന​തി​നും തീ​വ്ര​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യി എ​ന്ന് പ​ഠി​ക്കും.

സം​സ്ഥാ​ന​ത്തെ ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യ​ങ്ങ​ള്‍ തൃ​പ്തി​ക​ര​മാ​ണെ​ന്നു യോ​ഗം വി​ല​യി​രു​ത്തി.

സംസ്ഥാന വ്യാപകമായി പരിശോധന നടത്തി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് മൂന്ന് ശതമാനത്തിലേക്കെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഇന്ന് മുതല്‍ നിലവില്‍ വരുന്ന രാത്രികാല കര്‍ഫ്യുവിനെ തുടര്‍ന്ന് പരിശോധന ശക്തമാക്കാന്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com