ഡല്‍ഹിയില്‍ ഇനി ലോക്ക് ഡൗണിന്റെ ആവശ്യമില്ല; അരവിന്ദ് കെജ്‌രിവാള്‍

നിലവില്‍ രോഗമുള്ളത് 9 ശതമാനം ആളുകള്‍ക്ക് മാത്രമാണ്.
ഡല്‍ഹിയില്‍ ഇനി ലോക്ക് ഡൗണിന്റെ ആവശ്യമില്ല; അരവിന്ദ് കെജ്‌രിവാള്‍

ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ ഇനി ലോക്ക് ഡൗണ്‍ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയിലെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടെന്നും നിലവില്‍ രോഗമുള്ളത് 9 ശതമാനം ആളുകള്‍ക്ക് മാത്രമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

രാജ്യ തലസ്ഥാനത്ത് സ്ഥിതി മെച്ചപ്പെടുകയാണ്. രോഗമുക്തി നിരക്ക് 88 ശതമാനമായി. ഡല്‍ഹി മോഡല്‍ രാജ്യത്തും വിദേശത്തും ചര്‍ച്ചയായെന്നും കെജ്‌രിവാള്‍ പറഞ്ഞു. ജൂണില്‍ മാത്രം മരണനിരക്ക് 44 ശതമാനമായി കുറഞ്ഞു. ഈ മഹാമാരിയുടെ തുടക്കത്തില്‍ സര്‍ക്കാരിനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി ഇതായിരുന്നു. ഈ കണക്ക് പൂജ്യം ആകുന്നതുവരെ സര്‍ക്കാര്‍ പൂര്‍ണ്ണ തൃപ്തരല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ രാജ്യത്ത് പത്താം സ്ഥാനത്താണ് ‍ഡല്‍ഹി ഇപ്പോഴുള്ളത്. ആളുകള്‍ സുഖം പ്രാപിച്ചുവരികയാണെന്നും ആക്ടീവ് കേസുകളുടെ എണ്ണം കുറയ്ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണത്തിലാണ്. ഒരു മാസം മുമ്പുള്ളതുപോലെ ഭയാനകമല്ല കാര്യങ്ങളെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ‍‍ഡല്‍ഹിയിലെ കോവിഡ് കേസുകളുടെ എണ്ണം 1,30,606 ആണ്, ഇതില്‍ ആക്ടീവ് കേസുകള്‍ 11,904 ആണ്. രോഗം ഭേദമായി ആശുപത്രി വിട്ടവര്‍ 1,14,875 ഉം മരണസംഖ്യ 3,827 ഉം ആണ്.

Related Stories

Anweshanam
www.anweshanam.com