ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ല: തീരുമാനം സംസ്ഥാനങ്ങള്‍ക്കെടുക്കാം; അമിത് ഷാ

അതേസമയം, ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുമെന്നാണ് കരുതുന്നത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ല: തീരുമാനം സംസ്ഥാനങ്ങള്‍ക്കെടുക്കാം; അമിത് ഷാ

ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നും അമിത് ഷാ പറഞ്ഞു. അതേസമയം, ദേശീയ ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്നും പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തില്ലെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യവസായ സംഘടനകളെയും അറിയിച്ചുട്ടുണ്ട്.

അതേസമയം, ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുമെന്നാണ് കരുതുന്നത്. രാജ്യം ഗുരുതര സാഹചര്യമാണ് നേരിടുന്നത്. ഛത്തീസ്ഗഡില്‍ 30 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദേശീയ ശരാശരി 13 ശതമാനമാണ്. സിറോ സര്‍വേയിലെ മുന്നറിയിപ്പ് അവഗണിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് വിമര്‍ശനം. ഓരോ സംസ്ഥാനത്തും ഓക്‌സിജന്‍ ആവശ്യത്തിന് എത്തിക്കാനുള്ള ശ്രമം കേന്ദ്രം തുടങ്ങി. മധ്യപ്രദേശില്‍ ആറ് പേര്‍ ഓക്‌സിജന്‍ കിട്ടാതെ ഒരു ആശുപത്രിയില്‍ മരിച്ചെന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com