സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല

കൂടാതെ രാത്രി 7.30-ന് തന്നെ കടകള്‍ അടയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശവും യോഗം അംഗീകരിച്ചു.
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്നും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ മതിയെന്നും സര്‍വകക്ഷിയോഗത്തില്‍ ധാരണയായി. വാരാന്ത്യ നിയന്ത്രണം തുടരും. കൂടാതെ രാത്രി 7.30-ന് തന്നെ കടകള്‍ അടയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശവും യോഗം അംഗീകരിച്ചു.

അതേസമയം, വോട്ടെണ്ണല്‍ ദിവസം ആഹ്‌ളാദപ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് അഭിപ്രായത്തോട് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും യോജിച്ചു. രോഗവ്യാപനം കൂടിയ ജില്ലകള്‍, താലൂക്കുകള്‍, പഞ്ചായത്തുകള്‍ എന്നിവയില്‍ കടുത്ത നിയന്ത്രണം വരും. അതെങ്ങനെ വേണമെന്ന് ജില്ലാ ഭരണകൂടത്തിന് തീരുമാനിക്കാം. ഇവിടങ്ങളിലെല്ലാം എങ്ങനെ ലോക്ക്ഡൗണ്‍ നടപ്പാക്കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനം ജില്ലാ ഭരണകൂടത്തിന് വിടുകയും ചെയ്തിട്ടുണ്ട്. അതേസമയം, ലോക്ക്ഡൗണ്‍ ജനജീവിതത്തെ വലിയ രീതിയില്‍ ബാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമ്പൂര്‍ണ അടച്ചില്‍ വേണ്ട. 'ഞായറാഴ്ച നിയന്ത്രണം നന്നായി. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുക്കണം. കച്ചവടക്കാരുടെ സമയക്രമത്തില്‍ വ്യക്തത വേണം. കടകള്‍ അടയ്ക്കുന്ന സമയം 9 മണി വരെയാക്കുന്നതില്‍ തെറ്റില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com