സമ്പൂര്‍ണ ലോക് ഡൗണ്‍ പ​രി​ഹാ​ര​മ​ല്ല; സ​മ​ര​ങ്ങ​ള്‍​ക്ക് കര്‍ശന നി​യ​ന്ത്ര​ണം

അടച്ചു പൂട്ടല്‍ ഒന്നിനും പരിഹാരമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി
സമ്പൂര്‍ണ ലോക് ഡൗണ്‍  പ​രി​ഹാ​ര​മ​ല്ല; സ​മ​ര​ങ്ങ​ള്‍​ക്ക് കര്‍ശന നി​യ​ന്ത്ര​ണം

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈകീട്ട് അഞ്ചരയോടെ ആരംഭിച്ച സര്‍വകക്ഷി യോഗം ഓണ്‍ലൈനായാണ് നടക്കുന്നത്.

സമ്ബൂര്‍ണ്ണ ലോക് ഡൗണിനെ പ്രതിപക്ഷവും എതിര്‍ത്തു. അടച്ചു പൂട്ടല്‍ ഒന്നിനും പരിഹാരമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. കേസുകള്‍ കൂടുന്ന സ്ഥലത്ത് മാത്രം നിയന്ത്രണം മതിയെന്ന് രമേശ് ചെന്നിത്തല യോഗത്തില്‍ പറഞ്ഞു. സമ്ബൂര്‍ണ ലോക്ഡോണ്‍ വേണ്ടെന്ന നിലപാട് ഇടതുമുന്നണിയും യോഗത്തെ അറിയിച്ചിരുന്നു.

നാ​ടി​നെ​യും ജ​ന​ങ്ങ​ളെ​യും മു​ന്‍​നി​ര്‍​ത്തി​യു​ള്ള രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​നം ഉ​ണ്ടാ​ക​ണം. ഒ​രു​മി​ച്ച്‌ നി​ല്‍​ക്ക​ണം. അ​ണി​ക​ളെ ജാ​ഗ്ര​ത​പ്പെ​ടു​ത്താ​ന്‍ ഓ​രോ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടേ​യും നേ​തൃ​ത്വം ത​യാ​റാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

നി​ല​വി​ലെ സ്ഥി​തി തു​ട​ര്‍​ന്നാ​ല്‍ വ​ലി​യ അ​പ​ക​ട​ത്തി​ലാ​വും നാം ​ചെ​ന്നു​നി​ല്‍​ക്കു​ക. എ​ന്ത് വി​ല​കൊ​ടു​ത്തും രോ​ഗ​വ്യാ​പ​നം പി​ടി​ച്ചു​കെ​ട്ടാ​ന്‍ ആ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സമ്പര്‍ക്കത്തിലൂടെയാണ് സംസ്ഥാനത്ത് 96 ശതമാനം പേര്‍ക്കും രോഗം ബാധിക്കുന്നത് എന്നത് അതീവഗൗരതരമാണ്. ഈ നിലതുടര്‍ന്നാല്‍ വലിയ അപകടത്തിലേക്കാണ് നാം ചെന്ന് പതിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രാദേശിക തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടല്‍ ഉണ്ടാകണം. സമരങ്ങളുടെ കാര്യത്തിലും നിയന്ത്രണം വേണ്ടി വരും. രാഷ്ട്രീയപാര്‍ട്ടികളോട് ഇക്കാര്യം ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒറ്റക്കെട്ടായി കോവിഡിനെ പ്രതിരോധിക്കണമെന്നാണ് സര്‍വ്വകക്ഷി യോഗത്തില്‍ എല്ലാ കക്ഷികളും ആവശ്യപ്പെട്ടു. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രായോഗികമല്ലെന്നതില്‍ എല്ലാവരും യോജിച്ചു. പരിപാടികളില്‍ നിശ്ചിത എണ്ണം ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ. വിവാഹം, മരാണാനന്തര ചടങ്ങുകള്‍, മറ്റു പരിപാടികള്‍ ഇതിലെല്ലാം പങ്കെടുക്കുന്നവരുടെ എണ്ണം കൃത്യമായി പാലിക്കണമെന്നും പാര്‍ട്ടികള്‍ ഏകാഭിപ്രായത്തോടെ ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories

Anweshanam
www.anweshanam.com