കോവിഡ് - 19 ബൊളിവിയയെ വിഴുങ്ങി
Top News

കോവിഡ് - 19 ബൊളിവിയയെ വിഴുങ്ങി

കൊറോണ വൈറസ് മഹാമാരി ലാറ്റിനമേരിക്കന്‍ രാജ്യം ബൊളിവിയയെ അപ്പാടെ വിഴുങ്ങിയതായി അല്‍-ജസീററിപ്പോര്‍ട്ട്.

By News Desk

Published on :

കൊറോണ വൈറസ് മഹാമാരി ലാറ്റിനമേരിക്കന്‍ രാജ്യം ബൊളിവിയയെ അപ്പാടെ വിഴുങ്ങിയതായി അല്‍-ജസീററിപ്പോര്‍ട്ട്. രോഗികളുടെ എണ്ണം ക്രമാതീതമായ പെരുകി. ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു. മരണനിരക്ക് ഏറി. ശ്മാശനങ്ങള്‍ നിറഞ്ഞു. ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭ്യമല്ല. അതോടെ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ നിലച്ചവസ്ഥയില്‍.

പുതിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1117 കോവിഡുകേസുകള്‍. 79 മരണം. ഇതിനകം മൊത്തം 2400 മരണം. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിനേക്കാള്‍ കൂടുമെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യത്ത് മരണപ്പെട്ടവരില്‍ 85 ശതമാനവും കോവിഡു രോഗബാധിതരായിരുന്നു.

രാജ്യത്തെ ഒരു പ്രധാന നഗരത്തിലെ വീടുകള്‍, തെരുവുകള്‍, വാഹനങ്ങളില്‍ നിന്ന് 400 ലധികം മൃതദേഹങ്ങള്‍ പോലിസ് കണ്ടെടുത്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാര്യങ്ങള്‍ പൂര്‍ണമായും ഗുരുതരാവസ്ഥയിലാണെന്ന് യെമി ല്‍ സെല്‍വെറ്റയെന്ന ശവസംസ് ക്കാര സേവന ദാതാവ് അല്‍ - ജസീറയോട് പറഞ്ഞു. ശവപ്പെട്ടികള്‍ കാട്ടാനില്ല. മരണപ്പെട്ടുന്നവരുടെ വീട്ടുക്കാരും ബന്ധുക്കളും കാര്യമായ ഇടപ്പെടല്‍ നടത്തുന്നില്ല.

ശവസംസ്‌ക്കാരമെന്നത് തങ്ങളുടെ മാത്രം ചുമതലയെന്നവസ്ഥ - സെല്‍ വെറ്റ കൂട്ടിച്ചേര്‍ത്തു. ആശുപത്രികളില്‍ ഓക്‌സിജന്‍ സിലണ്ടറുകളില്ല. അവ സംഘടിപ്പിക്കേണ്ട ചുമതല രോഗിയുടെ ബന്ധുക്കള്‍ക്ക്. ഇതിനിടെ, രോഗ വ്യാപനം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ പൊതുതെരഞ്ഞടുപ്പ് ഒക്ടോബറിലേക്ക് മാറ്റി. മെയ് മാസത്തിലായിരുന്നു തെരഞ്ഞെടുപ്പ് ആദ്യം നിശ്ചയിക്കപ്പെട്ടിരുന്നത്. കോവിഡു രോഗവ്യാപന പ്രതിരോധമെന്ന നിലയിലെ അടച്ചുപൂട്ടല്‍ പക്ഷേ തെരഞ്ഞെടുപ്പ് നടത്തിപ്പിനെ ബാധിച്ചു. തുടര്‍ന്ന് സെപ്തംബറിലാകാമെന്നായി. അതും പക്ഷേയിപ്പോള്‍ മാറ്റി.

Anweshanam
www.anweshanam.com