തിരുവനന്തപുരം പോക്‌സോ കേസില്‍ അമ്മയ്ക്ക് ജാമ്യമില്ല

ഇതേ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കാനാണ് യുവതിയുടെ കുടുംബത്തിന്റെ തീരുമാനം.
തിരുവനന്തപുരം പോക്‌സോ കേസില്‍ അമ്മയ്ക്ക് ജാമ്യമില്ല

തിരുവനന്തപുരം: കടക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മയുടെ ജാമ്യാപേക്ഷ തള്ളി തിരുവനന്തപുരം പോക്‌സോ കോടതി. ഇതേ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കാനാണ് യുവതിയുടെ കുടുംബത്തിന്റെ തീരുമാനം. നാളെ ജാമ്യ അപേക്ഷ ഹൈക്കോടതിയില്‍ നല്‍കും.

അതേസമയം, വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് യുവതിയുടെ കുടുംബം ആവശ്യപ്പെടുന്നു. കേസുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ്, രണ്ടാം ഭാര്യ, പൊലീസ് തുടങ്ങിയവരുള്‍പ്പടെ നാല് പേര്‍ക്കെതിരെ യുവതിയുടെ കുടുംബം പരാതി നല്‍കി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com