പിണറായി പുത്രിവാത്സല്യത്താൽ അന്ധനായി; രോഷാകുലനായി മുഖ്യമന്ത്രി; സ്വർണക്കടത്തിൽ സഭയിൽ ബഹളം

പിണറായി പുത്രിവാത്സല്യത്താൽ അന്ധനായി; രോഷാകുലനായി മുഖ്യമന്ത്രി; സ്വർണക്കടത്തിൽ സഭയിൽ ബഹളം

അദ്ദേഹത്തിന്‍റെ മകളുടെ വിവാഹത്തലേന്ന്​ സ്വപ്​ന പ​ങ്കെടുത്തിരുന്നോയെന്ന്​ വ്യക്​തമാക്കണമെന്നും പി.ടി തോമസ്​

തിരുവനന്തപുരം: സ്വർണക്കടത്ത്​ കേസിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. പി.ടി തോമസ്​ എം.എൽ.എയാണ്​ അടിയന്തര പ്രമേയം അവതരിപ്പിച്ചത്​. സ്വർണക്കടത്ത്​ കേസിൽ മുഖ്യമന്ത്രിയാണ്​ ഒന്നാം പ്രതിയെന്ന്​ അദ്ദേഹം പറഞ്ഞു. പ്രതിപക്ഷയിൽ ഭരണ പ്രതിപക്ഷ ബഹളം തുടരുകയാണ്. കടുത്ത വിമർശനവുമായി പ്രതിപക്ഷവും രോഷാകുലനായി മുഖ്യമന്ത്രിയും രംഗത്തെത്തി.

ശിവശങ്കർ പ്രതിയായ കേസുകളിലെല്ലാം ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്​. ശിവങ്കർ സ്വപ്​നസുന്ദരിക്കൊപ്പം കറങ്ങിയപ്പോൾ തടയാൻ ഉളുപ്പിലായിരുന്നു. ധൃതരാഷ്​ട്രരെ പോലെ പിണറായിക്ക് അന്ധമായ പുത്രിവാത്സല്യം. പരസ്യവും കിറ്റും നൽകി എന്നും ജനങ്ങളെ പറ്റിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ മകളുടെ വിവാഹത്തലേന്ന്​ സ്വപ്​ന പ​ങ്കെടുത്തിരുന്നോയെന്ന്​ വ്യക്​തമാക്കണമെന്നും പി ടി തോമസ്​ ആവശ്യപ്പെട്ടു.

അതേസമയം, സഭ്യേതര പ്രയോഗമാണ്​ പി.ടി തോമസ്​ നടത്തുന്നതെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി. സംഭവത്തിൽ രോഷാകുലനായി മുഖ്യമന്ത്രിയും രംഗത്തെത്തി. പൂരപ്പാട്ടാണോ സഭയിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. താനൊരു പ്രത്യേക ജനുസ് ആണെന്നും അത് നിങ്ങൾക്ക് മനസിലാകില്ലെന്നും മുഖ്യമന്തി പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com