നിയമസഭ തെരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും

നിയമസഭ തെരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്ന് മണി വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക നല്‍കാം. നാളെ മുതല്‍ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. തിങ്കളാഴ്ച വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക പിന്‍വലിക്കാം.

തിങ്കളാഴ്ച വൈകുന്നേരത്തോടെ സംസ്ഥാനത്തെ യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. ഇതുവരെ ഏറ്റവും കൂടുതല്‍ നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചത് എറണാകുളം ജില്ലയിലാണ്. 750 പത്രികകളാണ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ഇതുവരെ സമര്‍പ്പിച്ചിട്ടുള്ളത്.

പത്രിക സമര്‍പ്പണം കഴിയുന്നതോടെ തെരഞ്ഞെടുപ്പിലെ നിര്‍ണായക ഘട്ടവും പൂര്‍ത്തിയാവും. ഏപ്രില്‍ ആറിനാണ് സംസ്ഥാനത്തെ വോട്ടെടുപ്പ് നടക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com