നിയമസഭാ കയ്യാങ്കളി; ഹർജി ഇന്ന് കോടതി പരിഗണിക്കും

കേസ് പിന്‍വലിക്കുന്നതിനെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്
നിയമസഭാ കയ്യാങ്കളി; ഹർജി ഇന്ന് കോടതി പരിഗണിക്കും

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളികേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് പിന്‍വലിക്കുന്നതിനെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ പൊതുതാല്‍പ്പര്യ പ്രസക്തി ഇല്ലെന്നാണ് ചെന്നിത്തലയുടെ വാദം.

ജസ്റ്റിസ് വിജി അരുണിന്‍റെ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്

Related Stories

Anweshanam
www.anweshanam.com