ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നിതീഷ് ന​യി​ക്കും: ജെ പി ന​ദ്ദ

ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നിതീഷ് ന​യി​ക്കും: ജെ പി ന​ദ്ദ

ബി​ഹാ​ര്‍ ബി​ജെ​പി കാ​ര്യ​സ​മി​തി യോ​ഗ​ത്തി​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​റ്റ്ന: ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​ഡി​എ സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി നി​തീ​ഷ് കു​മാ​ര്‍ ആ​യി​രി​ക്കു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി ന​ദ്ദ. നി​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബി​ജെ​പി-​ജെ​ഡി​യു-​എ​ല്‍​ജെ​പി സ​ഖ്യം തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ബി​ഹാ​ര്‍ ബി​ജെ​പി കാ​ര്യ​സ​മി​തി യോ​ഗ​ത്തി​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബീ​ഹാ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്. എ​ന്‍​ഡി​എ സ​ഖ്യം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​വും അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യു​ടെ വി​ജ​യം മാ​ത്ര​മ​ല്ല സ​ഖ്യ​ക​ക്ഷി​ക​ളു​ടെ വി​ജ​യ​വും ഉ​റ​പ്പാ​ക്കാ​ന്‍ ന​ദ്ദ പ്ര​വ​ര്‍​ത്ത​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ബി​ജെ​പി​യും നി​തീ​ഷ് കു​മാ​റും എ​ല്‍​ജെ​പി​യും ഒ​ത്തു​ചേ​ര്‍​ന്ന​പ്പോ​ഴെ​ല്ലാം വി​ജ​യി​ച്ചു. ഇ​ത്ത​വ​ണ​യും മൂ​ന്നു​പേ​രും ഒ​രു​മി​ച്ച്‌ പോ​രാ​ടി വി​ജ​യി​ക്കും. പാ​ര്‍​ട്ടി​യു​ടെ വി​ജ​യ​ത്തി​ന് മാ​ത്ര​മ​ല്ല സ​ഖ്യ​ക​ക്ഷി​ക​ള്‍​ക്കും ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ങ്ങ​ളു​ടെ ക​രു​ത്ത് ന​ല്‍​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Last updated

Anweshanam
www.anweshanam.com