നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തുടര്‍ച്ചയായി നാലാം തവണയാണ് നിതീഷ് ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പാറ്റ്‌ന: ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായി നാലാം തവണയാണ് നിതീഷ് ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

രാഷ്ട്രീയ ജീവിതത്തില്‍ മുഖ്യമന്ത്രിയായുള്ള ആറാമത്തേയും സത്യപ്രതിജ്ഞയായിരുന്നു ഇത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ പാറ്റ്‌നയിലെ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ എത്തിയിരുന്നു.

243 അംഗ ബിഹാര്‍ നിയമസഭയില്‍ 125 അംഗങ്ങളുടെ ഭൂരിപക്ഷം നേടിയാണ് എന്‍ഡിഎ സഖ്യം അധികാരത്തില്‍ എത്തിയത്. മുന്‍സര്‍ക്കാരുകളില്‍ ഉപമുഖ്യമന്ത്രിയും നിതീഷിന്റെ വിശ്വസ്തനുമായിരുന്ന സുശീല്‍ കുമാര്‍ മോദിയെ ഇക്കുറി ബിജെപി സര്‍ക്കാരിന്റെ ഭാഗമാക്കിയിട്ടില്ല. കേന്ദ്രമന്ത്രിയാക്കി സുശീലിനെ ബിജെപി ദേശീയ രാഷ്ട്രീയത്തിലേക്ക് മാറ്റും എന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ 74 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ ജെഡിയു 43 സീറ്റില്‍ ഒതുങ്ങിയിരുന്നു.

ബിജെപി നേതാക്കളായ തർക്കിഷോർ പ്രസാദ്, രേണു ദേവി എന്നിവർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ജെഡിയു നേതാക്കളായ വിജയ് കുമാർ ചൗധരി, വിജേന്ദ്ര പ്രസാദ് യാദവ്, അശോക് ചൗധരി , മേവ ലാൽ ചൗധരി എന്നിവർ ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇവർക്ക് പുറമേ ബിജെപി നേതാക്കളായ മംഗൾ പാണ്ഡെ, അമരേന്ദ്ര പ്രതാപ് സിംഗ്, ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് സന്തോഷ് കുമാർ സുമൻ, വികാസ് ഷീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നി എന്നിവരും ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com