ടൂൾ കിറ്റ് കേസ്: നികിത ജേക്കബിന്റെ ഹർജിയിൽ വിധി ഇന്ന്

ടൂൾ കിറ്റ് കേസ്: നികിത ജേക്കബിന്റെ ഹർജിയിൽ വിധി ഇന്ന്

മുംബൈ: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷക നികിത ജേക്കബ് നല്‍കിയ ഹർജിയില്‍ ബോംബേ ഹൈക്കോടതി ഇന്ന് വിധി പറയും. ജാമ്യപേക്ഷ സമര്‍പ്പിക്കുന്നതിന് നാലാഴ്ച്ച സമയം അനുവദിക്കണമെന്നും ഇക്കാലയളവില്‍ പോലീസ് നടപടി തടയണമെന്നും ആവശ്യപ്പെട്ടാണ് നികിത ജേക്കബ് കോടതിയെ സമീപിച്ചത്.

അതേ സമയം നികിതക്ക് സംരക്ഷണം നല്‍കരുതെന്ന് ഇന്നലെ ഹർജി പരിഗണിക്കവേ ഡല്‍ഹി പോലീസ് കോടതിയില്‍ വാദിച്ചിരുന്നു. ക്രിമിനല്‍ നടപടി ചട്ടപ്രകാരം മറ്റൊരു ഹൈക്കോടതിയില്‍ ഇടക്കാല സംരക്ഷണം തേടിയുള്ള അപേക്ഷക്ക് നിയമസാധുത ഇല്ലെന്ന വാദവും പോലീസ് ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് കോടതി തള്ളുകയായിരുന്നു.

തുടര്‍ന്ന് ഇരുവിഭാഗത്തെയും കേട്ട ശേഷമാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്. അതേസമയം കേസില്‍ ഡൽഹി പൊലീസ് വാറന്‍റ് പുറപ്പെടുവിച്ച ആക്ടിവിസ്റ്റ് ശാന്തനു മുളുകിന് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുണ്ട്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com