മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഞാ​യ​റാ​ഴ്ച മു​ത​ല്‍ രാ​ത്രി ക​ര്‍​ഫ്യൂ

ഷോപ്പിങ് മാളുകളില്‍ രാത്രി 8 മുതല്‍ രാവിലെ ഏഴുവരെ നിരോധനം ഏര്‍പ്പെടുത്തും
മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഞാ​യ​റാ​ഴ്ച മു​ത​ല്‍ രാ​ത്രി ക​ര്‍​ഫ്യൂ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഞാ​യ​റാ​ഴ്ച മു​ത​ല്‍ രാ​ത്രി ക​ര്‍​ഫ്യൂ ഏ​ര്‍​പ്പെ​ടു​ത്തി. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫിസ് അറിയിച്ചു.

ഷോപ്പിങ് മാളുകളില്‍ രാത്രി 8 മുതല്‍ രാവിലെ ഏഴുവരെ നിരോധനം ഏര്‍പ്പെടുത്തും. ജ​ന​ങ്ങ​ള്‍ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് താ​ക്ക​റെ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് തീ​രു​മാ​നം എ​ടു​ക്കാം. എ​ന്നാ​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യ ലോ​ക്ഡൗ​ണ്‍ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഉ​ണ്ടാ​കി​ല്ലെ​ന്നും താ​ക്ക​റെ അ​റി​യി​ച്ചു. ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച്‌ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ കു​റ​യാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും താ​ക്ക​റെ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

വെള്ളിയാഴ്ച മാത്രം മഹാരാഷ്ട്രയില്‍ 36,902 കോവിഡ് രോഗികളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 112 മരണവും റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് ദിവസത്തിനകം 1,30,000 കോവിഡ് രോഗിബാധിതര്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ മാത്രം 5,513 രോഗികളുണ്ട്. ഒന്‍പത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്താകമാനം റിപ്പോര്‍ട്ട ചെയ്ത കേസുകളില്‍ പകുതിയലധികം മഹാരാഷ്ട്രയിലാണ്. ഓഫിസുകളിലും ഫാക്ടറികളിലുമായി ജോലിചെയ്യുന്ന ലക്ഷക്കണക്കിന് പേര്‍ തിരിച്ചെത്തിയതോടെ മുംബൈയില്‍ കോവിഡ് രോഗികളുടെ നിരക്ക് കുതിച്ചുയരുകയാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com