സ്വർണ്ണക്കടത്ത്; യുഎഇ ഉദ്യോ​ഗസ്ഥരിൽ നിന്ന് വിവരം തേടാൻ എൻഐഎ

കേസിലെ മുഖ്യപ്രതി ഫൈസൽ ഫരീദിനെ എൻഐഎ സംഘം വിശദമായി ചോദ്യം ചെയ്തു.
സ്വർണ്ണക്കടത്ത്; യുഎഇ ഉദ്യോ​ഗസ്ഥരിൽ നിന്ന് വിവരം തേടാൻ എൻഐഎ

ന്യൂ ഡല്‍ഹി: സ്വർണ്ണക്കടത്ത് കേസിൽ യുഎഇ ഉദ്യോ​ഗസ്ഥരിൽ നിന്ന് വിവരം തേടാൻ എൻഐഎയുടെ ശ്രമം. യുഎഇയിലുള്ള എൻഐഎ സംഘം ഇതിനുള്ള അനുമതിക്കായി ശ്രമിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. കേസിലെ മുഖ്യപ്രതി ഫൈസൽ ഫരീദിനെ എൻഐഎ സംഘം വിശദമായി ചോദ്യം ചെയ്തു. സ്വർണ്ണക്കടത്തിലൂടെ ലഭിച്ച പണം തീവ്രവാദികളിലേക്ക് എത്തിയോ എന്നത് സംബന്ധിച്ച് കൂടുതൽ തെളിവ് തെളിവ് ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

അതേസമയം, കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റ് എടുത്ത കേസിലും സ്വപ്‍ന സുരേഷിന് കോടതി ജാമ്യം നിഷേധിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സ്വപ്‍നയുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രഥമദൃഷ്ട്യാ പ്രതിക്കെതിരെ തെളിവുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം.

വലിയ ശൃംഖല കള്ളക്കടത്തിന് പിന്നിലുണ്ടെന്ന് പ്രതി മൊഴി നല്‍കി. താന്‍ പങ്കാളിയാണെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴിയുണ്ടെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞു. അതേസമയം എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‍ന സുരേഷ്, സന്ദീപ്, സരിത് എന്നിവരടക്കം എട്ടു പ്രതികളുടെ റിമാൻഡ് കാലാവധി അടുത്ത മാസം പതിനെട്ട് വരെ നീട്ടി. കൊച്ചിയിലെ എൻഐഎ കോടതിയാണ് റിമാൻഡ് നീട്ടിയത്.

Related Stories

Anweshanam
www.anweshanam.com