എം ശിവശങ്കറിനെ എന്‍ഐഎ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
Top News

എം ശിവശങ്കറിനെ എന്‍ഐഎ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനെ എന്‍ഐഎ ഇന്നു വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ഇദ്ദേഹത്തെ 9 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

By News Desk

Published on :

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനെ എന്‍ഐഎ ഇന്നു വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ഇദ്ദേഹത്തെ 9 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ശിവശങ്കരനോട് ഇന്ന് പത്ത് മണിക്ക് ഹാജരാവാനാണ് എന്‍ഐഎ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.

കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്‍ഐഎ ദക്ഷിണേന്ത്യന്‍ മേധാവി കെ.ബി. വന്ദന, ബെംഗളൂരുവില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥര്‍ എന്നിവരും ഇന്നലെ ചോദ്യം ചെയ്യലില്‍ പങ്കെടുത്തിരുന്നു. ശിവശങ്കറിന്റെ മൊഴികളിലെ വൈരുദ്ധ്യങ്ങളില്‍ വ്യക്തത തേടാനാണ് എന്‍ഐഎയുടെ പ്രധാന ശ്രമം. സ്വന്തം വാഹനത്തില്‍ കൊച്ചിയിലെത്തിയാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായത്.

കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറിയാമെന്നും സൗഹൃദം മാത്രമാണ് ഇവരോടുണ്ടായിരുന്നതെന്നുമാണ് ശിവശങ്കര്‍ നേരത്തേ എന്‍ഐഎയോട് വെളിപ്പെടുത്തിയിരുന്നത്.

Anweshanam
www.anweshanam.com