എം.ശിവശങ്കറിനെ എന്‍ഐഎ ഇന്ന് ചോദ്യം ചെയ്യും
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
എം.ശിവശങ്കറിനെ എന്‍ഐഎ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നത്തെ ചോദ്യം ചെയ്യലില്‍ ഡല്‍ഹി, ഹൈദരാബാദ് എന്‍ഐഎ യൂണിറ്റിലെ വിദഗ്ദ്ധരായ ഉദ്യോഗസ്ഥരും ഉണ്ടാവും.

മറ്റ് പ്രതികളുമായുള്ള ബന്ധം, ഫ്‌ലാറ്റില്‍ നടന്ന ഗൂഢാലോചന, പ്രതികള്‍ക്ക് ചെയ്ത് നല്‍കിയ സഹായം എന്നീ കാര്യങ്ങളാണ് രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ ശിവശങ്കറില്‍ നിന്ന് എന്‍ഐഎ ചോദിച്ച് അറിയുക. സരിത്തും ശിവശങ്കറും തമ്മില്‍ മണിക്കൂറുകള്‍ നീണ്ട ഫോണ്‍ വിളിയിലും എന്‍ഐഎക്ക് സംശയമുണ്ട്.

പ്രതികളുമായി ശിവശങ്കര്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ എന്‍ഐഎ ആവശ്യപ്പെട്ട സെക്രട്ടറിയേറ്റിലെ സിസി ടി വി ദൃശ്യങ്ങള്‍ ഉടന്‍ സര്‍ക്കാര്‍ നല്‍കുമെന്നാണ് സൂചന. സിസി ടി വി യില്‍ നിന്ന് ശേഖരിയ്ക്കുന്ന ദൃശ്യങ്ങളും ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായകമാകും.

Related Stories

Anweshanam
www.anweshanam.com