സ്വര്‍ണക്കടത്ത് കേസ്; ശിവശങ്കര്‍ ഇന്ന് കൊച്ചിയിലേക്ക് തിരിച്ചേക്കും
Top News

സ്വര്‍ണക്കടത്ത് കേസ്; ശിവശങ്കര്‍ ഇന്ന് കൊച്ചിയിലേക്ക് തിരിച്ചേക്കും

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎയുടെ ചോദ്യം ചെയ്യലിനായി എം. ശിവശങ്കര്‍ ഇന്ന് കൊച്ചിയിലേക്ക് തിരിച്ചേക്കും.

By News Desk

Published on :

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎയുടെ ചോദ്യം ചെയ്യലിനായി എം. ശിവശങ്കര്‍ ഇന്ന് കൊച്ചിയിലേക്ക് തിരിച്ചേക്കും. എന്‍ഐഎ ആവശ്യപ്പെട്ട സെക്രട്ടറിയേറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ ഉടന്‍ സര്‍ക്കാര്‍ നല്‍കുമെന്നാണ് സൂചന.

അഞ്ച് മണിക്കൂര്‍ എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. മറ്റ് പ്രതികളുമായുള്ള ബന്ധം ,സ്വര്‍ണ കടത്തിനെക്കുറിച്ചുള്ള അറിവ്, ഫ്‌ലാറ്റില്‍ നടന്ന ഗൂഢാലോചന, എന്നീ കാര്യങ്ങളാണ് രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ ശിവശങ്കറില്‍ നിന്ന് എന്‍ഐഎ ചോദിച്ച് അറിയുക. സരിത്തും ശിവശങ്കറും തമ്മില്‍ മണിക്കൂറുകള്‍ നീണ്ട ഫോണ്‍ വിളിയിലും എന്‍ഐഎക്ക് സംശയമുണ്ട്.

സ്വര്‍ണക്കടത്ത് ശിവശങ്കറിന്റെ അറിവോടെയായിരുന്നെന്ന് ഒന്നാം പ്രതി സരിത്ത് മൊഴി നല്‍കിയിരുന്നു. മറ്റു പ്രതികളും ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തി. എന്നാല്‍ മറ്റുപ്രതികളെക്കുറിച്ച് താന്‍ പറഞ്ഞുള്ള അറിവുമാത്രമാണ് ശിവശങ്കറിനുണ്ടായിരുന്നതെന്നാണ് സ്വപ്നയുടെ മൊഴി. ഇത് അദ്ദേഹത്തെ രക്ഷിക്കാനുള്ള തന്ത്രമാണെന്നാണ് എന്‍ഐഎ വിലയിരുത്തല്‍. വിദേശത്ത് ഭീകരബന്ധമുണ്ടെന്ന് കണ്ടെത്തിയ റമീസുമായടക്കമുള്ള ശിവശങ്കറിനുള്ള ബന്ധം പരിശോധിക്കുകയാണ്.

Anweshanam
www.anweshanam.com