ഖുറാന്റെ മറവില്‍ സ്വര്‍ണ്ണവും കടത്തി: കെ ടി ജലീലിനെതിരെ കുരുക്ക് മുറുക്കി എന്‍ഐഎ

കോണ്‍സുലേറ്റില്‍നിന്നുള്ള പാഴ്‌സലുകളുമായി മലപ്പുറത്തേക്കു പോയ ദിവസം സി-ആപ്റ്റിന്റെ ലോറിയുടെ ജി.പി.എസ്. സംവിധാനം പത്ത് മണിക്കൂറോളം വിച്ഛേദിക്കപ്പെട്ടിരുന്നതായി കണ്ടെത്തിയത് ഈ സംശയമാണ് സജീവമാക്കുന്നത്.
ഖുറാന്റെ മറവില്‍ സ്വര്‍ണ്ണവും കടത്തി: കെ ടി ജലീലിനെതിരെ കുരുക്ക് മുറുക്കി എന്‍ഐഎ

തിരുവനന്തപുരം: യുഎഇ നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി.കെ.ടി.ജലീലിനെതിരെ കുരുക്ക് മുറുകുന്നു. ഖുറാന്റെ മറവില്‍ സി ആപ്റ്റ് വാഹനത്തില്‍ കൊണ്ടു പോയതില്‍ സ്വര്‍ണ്ണവും ഉണ്ടായിരുന്നുവെന്ന നിഗമനത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ് എന്‍ഐഎയും കസ്റ്റംസും. കോണ്‍സുലേറ്റില്‍നിന്നുള്ള പാഴ്‌സലുകളുമായി മലപ്പുറത്തേക്കു പോയ ദിവസം സി-ആപ്റ്റിന്റെ ലോറിയുടെ ജി.പി.എസ്. സംവിധാനം പത്ത് മണിക്കൂറോളം വിച്ഛേദിക്കപ്പെട്ടിരുന്നതായി കണ്ടെത്തിയത് ഈ സംശയമാണ് സജീവമാക്കുന്നത്. വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ജി.പി.എസ്. പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ വാഹനത്തിന്റെ റൂട്ട് കൃത്യമായി ലഭിക്കുമായിരുന്നു. ഇത് മനഃപൂര്‍വം വിച്ഛേദിച്ചതാണോ എന്നാണ് സംശയം. ഈ സാഹചര്യത്തില്‍ സിആപ്ട് വാഹനത്തില്‍ ഖുറാന്‍ കൊണ്ടു പോയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യും.

ലോറി സംഭവ ദിവസം 360 കിലോമീറ്റര്‍ അധികം ഓടിയതായി കണ്ടെത്തിയിട്ടുണ്ട്. ലോഗ് ബുക്കിലെ കണക്കുകളില്‍ ക്രമക്കേടുള്ളതായി സൂചനയുണ്ട്. ഇത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്നുള്ള പാഴ്‌സല്‍ മലപ്പുറത്തേക്കു കൊണ്ടുപോയ സി-ആപ്റ്റ് വാഹനത്തിന്റെ ജി.പി.എസ്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) പിടിച്ചെടുത്തു. ചൊവ്വാഴ്ച മൂന്നുതവണയായി നടന്ന പരിശോധനയുടെ തുടര്‍ച്ചയായാണ് ബുധനാഴ്ച രാവിലെ എന്‍.ഐ.എ. സംഘമെത്തിയത്. വട്ടിയൂര്‍ക്കാവ് സി-ആപ്റ്റ് വളപ്പില്‍വെച്ച് എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചു. സര്‍വ്വത്ര തട്ടിപ്പാണ് ഇതില്‍ നിറയുന്നത്.

ജി.പി.എസ്. യൂണിറ്റ് വാഹനത്തില്‍നിന്നു വേര്‍പെടുത്തി ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും. വാഹനത്തില്‍നിന്നു ജി.പി.എസ്. യൂണിറ്റിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിട്ടില്ലെങ്കില്‍ ശാസ്ത്രീയ പരിശോധനയിലൂടെ റൂട്ട് കണ്ടെത്താനാകും. ജീവനക്കാരുടെ മൊഴികളില്‍ വൈരുധ്യമുള്ളതുകൊണ്ടാണ് ജി.പി.എസ്. പരിശോധനയ്ക്കു വിധേയമാക്കുന്നത്. ഇത് കേസില്‍ അതീവ നിര്‍ണ്ണായകമാകും. അങ്ങനെ വന്നാല്‍ ജീവനക്കാരുടെ മൊഴികളിലെ സത്യം തെളിയും. അധികം ഓടിയത് എങ്ങോട്ടാണെന്നതും വ്യക്തമാകും. സി-ആപ്റ്റ് വാഹനത്തിന്റെ ജി.പി.എസ്. പ്രവര്‍ത്തിക്കാത്തതുമായി ബന്ധപ്പെട്ട് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ സുരേഷിനെ എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ വീണ്ടും ചോദ്യംചെയ്തിരുന്നു. ജി.പി.എസ്. വേര്‍പെട്ടത് യാദൃച്ഛികമാണെന്നാണ് ജീവനക്കാര്‍ നല്‍കിയ മൊഴി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com