സ്വര്‍ണക്കടത്ത് നയതന്ത്രബാഗേജില്‍; വി മുരളീധരന്റെ വാദം പൊളിച്ച്‌ എന്‍ഐഎ
Top News

സ്വര്‍ണക്കടത്ത് നയതന്ത്രബാഗേജില്‍; വി മുരളീധരന്റെ വാദം പൊളിച്ച്‌ എന്‍ഐഎ

നയതന്ത്രബാഗേജിലല്ല സ്വർണ്ണം കടത്തിയതെന്ന് ആവർത്തിച്ചു പറഞ്ഞു കേസ് വഴിതിരിച്ചു വിടാൻ വി മുരളീധരൻ ശ്രമിക്കുന്നതായി ആരോപണം ഉയരുന്നതിനിടയിലാണ് എൻ‌ഐഎ മുരളീധരന്റെ വാദം വീണ്ടും തള്ളി രംഗത്തെത്തുന്നത്.

News Desk

News Desk

കൊച്ചി: സ്വർണ്ണക്കടത്ത് നയതന്ത്രബാഗേജിലല്ല നടന്നതെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി മുരളീധരന്റെ വാദം പൊളിച്ച്‌ കേസ് അന്വേഷിയ്ക്കുന്ന എൻ‌ഐഎ. കടത്ത് നടന്നത് നയതന്ത്രബാഗേജില് തന്നെ എന്ന് വ്യക്തമാക്കുന്ന എൻ‌ഐഎ പത്രക്കുറിപ്പ് പുറത്തുവന്നു.

തിരുവനന്തപുരത്തെ സ്വർണ്ണക്കടത്ത് നയതന്ത്രബാഗേജിലല്ല നടന്നതെന്ന് മുരളീധരന് ഞായറാഴ്ചയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഞായറാഴ്ച വൈകിട്ട് ആറു പ്രതികളെ കൂടി പിടിച്ചതായി അറിയിച്ചിറക്കിയ പത്രക്കുറിപ്പിലാണ് കടത്ത് നടന്നത് നയതന്ത്രബാഗേജിലാണെന്ന് എന് ഐ എ വ്യക്തമാക്കുന്നത്. യുഎഇ കോണ്സുലേറ്റ് വിലാസത്തിൽ വന്ന നയതന്ത്ര ബാഗിൽ സ്വർണ്ണം കടത്തിയ കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് എൻ ഐ എ.

നയതന്ത്രബാഗേജിലല്ല സ്വർണ്ണം കടത്തിയതെന്ന് ആവർത്തിച്ചു പറഞ്ഞു കേസ് വഴിതിരിച്ചു വിടാൻ വി മുരളീധരൻ ശ്രമിക്കുന്നതായി ആരോപണം ഉയരുന്നതിനിടയിലാണ് എൻ‌ഐഎ മുരളീധരന്റെ വാദം വീണ്ടും തള്ളി രംഗത്തെത്തുന്നത്. നയതന്ത്രബാഗേജില് ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയതെന്ന് എൻ‌ഐഎ ആദ്യം തന്നെ വ്യക്തമാക്കിയെങ്കിലും മുരളീധരൻ ഈ വാദം ആവർത്തിക്കുകയായിരുന്നു.

Anweshanam
www.anweshanam.com