ശിവശങ്കറിന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
Top News

ശിവശങ്കറിന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

സ്വര്‍ണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഉദ്യോഗസ്ഥനെന്ന നിലയ്ക്കാണ് കേസിൽ എൻഐഎയുടെ നടപ

By News Desk

Published on :

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന നടപടികള്‍ എന്‍ഐഎ പൂര്‍ത്തിയാക്കി. പേരൂര്‍ക്കട പോലീസ് ക്ലബ്ബിലായിരുന്നു ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നത്. ഇതിന് ശേഷം കാറില്‍ അദ്ദേഹത്തെ തിരികെ വീട്ടിലെത്തിച്ചു. അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലായിരുന്നു നടന്നത്.

ദേശീയ അന്വേഷണ ഏജൻസി അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എം ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഉദ്യോഗസ്ഥനെന്ന നിലയ്ക്കാണ് കേസിൽ എൻഐഎയുടെ നടപടി.

നാല് മണിയോടെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ എം ശിവശങ്കര് പേരൂര്‍ക്കടയിലെ പൊലീസ് ക്ലബിലേക്ക് എത്തിയത്. സ്വപ്നയും സന്ദീപ് നായരും അടക്കം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് ശിവശങ്കറിനെ ചോദ്യം ചെയ്തിരിക്കുന്നത്.

നേരത്തെ, ഒന്‍പതര മണിക്കൂറായിരുന്നു കസ്റ്റംസ് ശിവശങ്കറിനെ ചോദ്യംചെയ്തത്. സ്വപ്‍ന, സരിത്ത്, സന്ദീപ് തുടങ്ങിയ പ്രതികളെയും എൻഐഎ ചോദ്യം ചെയ്തിരുന്നു.

Anweshanam
www.anweshanam.com