'ബാഗിൽ സ്വർണമെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെ', എൻഐഎക്ക് മൊഴി നല്‍കി ഗണ്‍മാന്‍ ജയഘോഷ്
Top News

'ബാഗിൽ സ്വർണമെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെ', എൻഐഎക്ക് മൊഴി നല്‍കി ഗണ്‍മാന്‍ ജയഘോഷ്

ആ​ശു​പ​ത്രി വി​ട്ട​ശേ​ഷം ജ​യ​ഘോ​ഷി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും

By News Desk

Published on :

തിരുവനന്തപുരം: യുഎഇ കോണ്‍സല്‍ ജനറലിന്‍റെ ഗണ്‍മാന്‍ ജയഘോഷിനെ എൻഐഎ ചോദ്യംചെയ്തു. നയതന്ത്രബാഗ് വാങ്ങാന്‍ പോയ വാഹനത്തില്‍ ജയഘോഷും ഉണ്ടായിരുന്നതായി തെളിഞ്ഞു. സരിത്തിനൊപ്പമായിരുന്നു കോണ്‍സുലേറ്റ് വാഹനത്തില്‍ പോയത്. ബാഗില്‍ സ്വര്‍ണമാണെന്ന് അറിഞ്ഞതു മാധ്യമങ്ങളിലൂടെയെന്നാണു ജയഘോഷിന്‍റെ മൊഴി.

ജ​യ​ഘോ​ഷി​ന്‍റെ സു​ഹൃ​ത്തും വി​മാ​ന​ത്താ​വ​ള​ത്തി​ലെ ലെ​യ്സ​ണ്‍ ഓ​ഫീ​സ​റു​മാ​യ നാ​ഗ​രാ​ജു​വി​നെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും എ​ന്‍​എ​ഐ സം​ഘം അ​ന്വേ​ഷി​ച്ച​റി​ഞ്ഞു.

ആ​ശു​പ​ത്രി വി​ട്ട​ശേ​ഷം ജ​യ​ഘോ​ഷി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും. അ​തേ​സ​മ​യം അ​റ്റാ​ഷെ​യു​ടെ ഫ്ളാ​റ്റി​ലെ സെ​ക്യൂ​രി​റ്റി​യി​ല്‍ നി​ന്നും എ​ന്‍​ഐ​എ സം​ഘം ആ​രാ​യു​ക​യും സ​ന്ദ​ര്‍​ശ​ക ര​ജി​സ്റ്റ​ര്‍ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു.

ആത്മഹത്യയ്ക്കു ശ്രമിച്ച ജയഘോഷ് ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുകയാണ്. ആശുപത്രിയിൽ എത്തിയാണു കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടത്. മാനസികാഘാതം തുടരുന്നതിനാൽ പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു മടങ്ങി.

അതേസമയം, ജയഘോഷിന്‍റെ ഗൺമാൻ നിയമനത്തിലും എൻഐഎയ്ക്ക് സംശയമുണ്ട്. ജയഘോഷിന്‍റെ ആത്മഹത്യാശ്രമം ഒരു നാടകമാണോ എന്നും ഇതൊരു തിരക്കഥയുടെ ഭാഗമാണോ എന്നും എൻഐഎ സംശയിക്കുന്നു. നേരത്തേ കസ്റ്റംസും ജയഘോഷിനെ ചോദ്യം ചെയ്തിരുന്നു.

Anweshanam
www.anweshanam.com