സ്വര്‍ണ്ണക്കടത്ത് കേസ്: എന്‍ഐഎ സംഘം സെക്രട്ടേറിയേറ്റില്‍ ഇന്ന് പരിശോധനയ്‌ക്കെത്തും
Top News

സ്വര്‍ണ്ണക്കടത്ത് കേസ്: എന്‍ഐഎ സംഘം സെക്രട്ടേറിയേറ്റില്‍ ഇന്ന് പരിശോധനയ്‌ക്കെത്തും

സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.

News Desk

News Desk

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം ഇന്ന് വീണ്ടും സെക്രട്ടേറിയറ്റില്‍ പരിശോധനയ്‌ക്കെത്തും. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ 2020 ജൂലൈ 10വരെയുള്ള ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പൊതുഭരണ വകുപ്പ് ഉന്നയിച്ചതോടെ ആവശ്യമുള്ള ദൃശ്യങ്ങള്‍ നേരിട്ടെത്തി പരിശോധിക്കാനാണ് എന്‍ഐഎയുടെ നീക്കം. നേരിട്ട് പരിശോധനയ്ക്ക് എത്തുന്ന കാര്യം അന്വേഷണ സംഘം പൊതുഭരണ വകുപ്പ് സെക്രട്ടറിയെ അറിയിച്ചിരുന്നു.

Anweshanam
www.anweshanam.com